'ഉമ്മന്‍ചാണ്ടിയെ ബലാത്സംഗ കേസില്‍പ്പെടുത്തിയ ആളാണ് പിണറായി, അതൊക്കെ മറക്കണോ?'; ഓര്‍മ്മിപ്പിച്ച് മാത്യു കുഴല്‍നാടന്‍, മാസപ്പടി കേസിലെ കോൺഗ്രസിൽ പോര്

Published : Oct 18, 2026, 04:11 PM IST
Mathew Kuzhalnadan UDF

Synopsis

ഉമ്മൻ ചാണ്ടിയെ ബലാത്സംഗക്കേസിൽപ്പെടുത്തിയ ആളാണ് പിണറായിയെന്നും അക്കാര്യം മറക്കണോയെന്നും കുഴൽനാടൻ ചോദിച്ചു. ഉമ്മൻ ചാണ്ടിക്ക് നീതി കൊടുത്തിട്ടില്ലെന്നും എന്നാൽ അതു പറഞ്ഞ് മറ്റൊരാളെ വേട്ടയാടുന്നത് കോണ്‍ഗ്രസ് ശൈലി അയല്ലെന്നുമായിരുന്നു ചാണ്ടി ഉമ്മന്‍റെ പ്രതികരണം.

തിരുവനന്തപുരം: മാസപ്പടി കേസിലെ സര്‍ക്കാര്‍ സമീപനത്തെ ഉമ്മൻ ചാണ്ടി വികാരം ഉയര്‍ത്തി ഇന്നും എതിര്‍ത്ത് മാത്യു കുഴൽനാടൻ എംഎൽഎ. ഉമ്മൻ ചാണ്ടിയെ ബലാത്സംഗക്കേസിൽപ്പെടുത്തിയ ആളാണ് പിണറായിയെന്നും അക്കാര്യം മറക്കണോയെന്നും കുഴൽനാടൻ ചോദിച്ചു. ഉമ്മൻ ചാണ്ടിക്ക് നീതി കൊടുത്തിട്ടില്ലെന്നും എന്നാൽ അതു പറഞ്ഞ് മറ്റൊരാളെ വേട്ടയാടുന്നത് കോണ്‍ഗ്രസ് ശൈലി അയല്ലെന്നുമായിരുന്നു ചാണ്ടി ഉമ്മന്‍റെ പ്രതികരണം.

കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടിയിലെ മാത്യു കുഴൽ നാടന്‍റെ വിമര്‍ശനത്തെ തള്ളി മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും. എന്നാൽ അതോടെ മാസപ്പടി കേസ് തര്‍ക്കം കോണ്‍ഗ്രസിൽ തീരുകയല്ല. പുകഞ്ഞു കത്തുകയാണ്. മാസപ്പടി പോരാട്ടം ചെറുതായിരുന്നില്ലെന്നും തന്നെ ചേര്‍ത്ത് നിര്‍ത്തിയത് മുന്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മാത്രമെന്ന് മൂവാറ്റുപുഴയിലെ പൊതുയോഗത്തിൽ മാത്യു കുഴൽനാടൻ തുറന്നടിച്ചു. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമാണ് മാത്യു കുഴൽനാടന്‍റെ കുത്ത്. പൊതു യോഗത്തിലെ പരസ്യവിമര്‍ശനത്തെ വിശദീകരിച്ച് കൊണ്ട് മാധ്യമങ്ങളെ കണ്ടപ്പോള്‍ ഉമ്മൻ ചാണ്ടി വികാരം ഉയര്‍ത്തിയാണ് കുഴൽനാടൻ നിലപാട് ആവര്‍ത്തിച്ചത്.

തര്‍ക്കം മുറുകുമ്പോള്‍ അപ്പുറവും ഇപ്പുറവുമല്ലെന്ന് നിലയിലാണ് ചാണ്ടി ഉമ്മന്‍റെ ഒടുവിലത്തെ പ്രതികരണം. കെപിസിസി വാട്സ് ആപ്പ് ഗ്രൂപ്പിലും നേതാക്കള്‍ ചേരി തിരിഞ്ഞു. സര്‍ക്കാര്‍ നിലപാടിനെ ജിന്‍റോ ജോണ്‍, വിആര്‍ അനൂപും ചോദ്യം ചെയ്തു. അതേസമയം രാജു പി നായരും നിജേശ് അരവിന്ദും അതിന് നേരിട്ടു. മാസപ്പടി വിഷയത്തിൽ ഉമ്മൻ ചാണ്ടിയെ ബന്ധപ്പെടുത്തുന്നത് എങ്ങനെയന്ന് മനസ്സിലാവുന്നില്ലെന്നും ചില ലക്ഷ്യങ്ങള്‍ക്കായി പേര് ദുരുപയോഗം ചെയ്യുന്നുവെന്നും മുഖ്യമന്ത്രിയെ അനുകൂലിക്കുന്ന നേതാക്കള്‍ പ്രതികരിച്ചു. ഇതാണ് വിഡി പക്ഷത്തിന്‍റെയും വികാരം. ഉമ്മൻ ചാണ്ടി വികാരം ഉയര്‍ത്തുന്നത് ആസൂത്രിതമാണ്. പിണറായി പ്രതിരോധത്തിൽ നിൽക്കുമ്പോള്‍ കോണ്‍ഗ്രസിൽ അടിയുണ്ടാക്കുന്നുവെന്നാണ് വി ഡി പക്ഷത്തിന്‍റെ വിമര്‍ശനം. അതേസമയം, യൂത്ത് കോണ്‍ഗ്രസ് നേതാക്കളും ഉമ്മൻ ചാണ്ടി വികാരം ഉണര്‍ത്തി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കണ്ണൂരെന്ന് കേട്ടാല്‍ എന്താണിത്ര വിഷമം, കണ്ണൂർ കേരളത്തിന്റെ ഭാഗമല്ലേ?'; കിഫ്ബി ഭൂമിയേറ്റെടുക്കലിനെ ന്യായീകരിച്ച് പിണറായി
വഖഫിൽ എല്ലാ മുസ്ലിം സംഘടനകൾക്കും പ്രാതിനിധ്യം നൽകിയിട്ടുണ്ട്: സാദിഖലി തങ്ങൾ