
ദില്ലി: കണ്ണൂർ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് കെ സുധാകരൻ എംപി കേന്ദ്ര വ്യോമയാന സഹമന്ത്രി ഹർദീപ് സിങ് പുരിയുമായി കൂടിക്കാഴ്ച്ച നടത്തി. കൂടുതൽ വിദേശ വിമാന സർവ്വീസുകൾക്ക് അനുമതി നൽകണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു. വടക്കൻ കേരളത്തിൽ ഹജ്ജ് ടെർമിനൽ സ്ഥാപിക്കുന്ന വിഷയം അടുത്ത വർഷത്തോടെ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും കെ സുധാകരൻ പറഞ്ഞു. ഹര്‍ദീപ് സിംഗ് പുരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാദേശിക വിമാനത്താവളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത് വർധിപ്പിക്കുക, റൺവെ നീളം കൂട്ടൽ നടപടി ഉടൻ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ കൂടിക്കാഴ്ച്ചയിൽ ഉന്നയിച്ചിട്ടുണ്ട്. വിമാനത്താവള ഭൂമിയോട് ചേർന്നുള്ള അഞ്ച് ഏക്കർ ഭൂമി നൽകാമെന്ന് വിമാനത്താവള അതോറിറ്റി സമ്മതിച്ചുവെന്നും സുധാകരൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam