
കൊച്ചി: ബെവ്കോ മദ്യവില്പനശാലകളിലെ തിരക്ക് കുറയ്ക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് ഹൈക്കോടതി. വിൽപനശാലകളിൽ ഇപ്പോഴും തിരക്കാണ്. സർക്കാർ നടപടിയെടുക്കുമെന്ന് കരുതിയാണ് കാത്തിരിക്കുന്നത്. നടപടിയെടുക്കാമെന്ന് പറഞ്ഞ ശേഷം പിന്നാക്കം പോവരുത്. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ നടപടികൾ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.
അടിസ്ഥാന സൗകര്യമില്ലാത്ത എത്ര ബെവ്കോ ഔട്ട്ലെറ്റുകൾ പൂട്ടിയെന്ന് ഹൈക്കോടതി ചോദിച്ചു. മാറ്റിസ്ഥാപിക്കേണ്ടതും അടിസ്ഥാന സൗകര്യമൊരുക്കേണ്ടതുമായ ഷോപ്പുകളുടെ കാര്യത്തില്‍ അടിയന്തിര തീരുമാനം വേണമെന്നും കോടതി പറഞ്ഞു.മൂന്ന് ഔട്ട്ലെറ്റുകൾ മാറ്റി സ്ഥാപിച്ചു. 24 എണ്ണം മാറ്റി സ്ഥാപിക്കാൻ ഉടൻ നടപടി സ്വീകരിക്കും. 24 ഔട്ട്ലെറ്റുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കും. 38 എണ്ണം തുടർന്നു കൊണ്ടു പോകാൻ തീരുമാനിച്ചതായും ബെവ്കോ അറിയിച്ചു. ഹർജി ഹൈക്കോടതി സെപ്റ്റംബർ 16ലേക്ക് മാറ്റി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight