നിലപാടുകള്‍ക്കായി സ്ഥാനമാനങ്ങള്‍ പോലും വലിച്ചെറിയാന്‍ തയ്യാറായ നേതാവ്; പിടിക്ക് പകരക്കാരനില്ലെന്ന് എകെ ആന്‍റണി

By Web TeamFirst Published Dec 22, 2021, 2:31 PM IST
Highlights

പി ടി തോമസിന്‍റെ വേര്‍പാട് കോണ്‍​ഗ്രസ് പാര്‍ട്ടിക്ക് മാത്രമല്ല, കേരളത്തിന്‍റെ പൊതുസമൂഹത്തിനും തീരാ നഷ്ടമാണെന്ന് എ കെ ആന്‍റണി പറഞ്ഞു.

ദില്ലി: നിലപാടുകള്‍ക്കായി സ്ഥാനമാനങ്ങള്‍ വലിച്ചെറിയാന്‍ പോലും തയ്യാറായ നേതാവാണ് പി ടി തോമസെന്ന് (P T Thomas) കോണ്‍​ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് എ കെ ആന്‍റണി (A K Antony). എറണാകുളം മഹാരാജാസ് കോളേജില്‍ പി ടി തോമസ് വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ മുതലുള്ള ബന്ധമാണ്. പി ടി തോമസിന്‍റെ വേര്‍പാട് കോണ്‍​ഗ്രസ് പാര്‍ട്ടിക്ക് മാത്രമല്ല, കേരളത്തിന്‍റെ പൊതുസമൂഹത്തിനും തീരാ നഷ്ടമാണെന്ന് എ കെ ആന്‍റണി പറഞ്ഞു.

Also Read:രിക്കലും വാക്ക് മാറ്റാന്‍ തയ്യാറാകാത്ത പി ടി; വിടവാങ്ങുന്നത് വ്യത്യസ്ത രാഷ്ടീയ മുഖം

ഇന്നത്തെ രാഷ്ട്രീയ കേരളത്തില്‍ പകരക്കാരനില്ലാത്ത വ്യക്തിത്വമാണ് പി ടി തോമസിന്റേത്. തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകള്‍ക്ക് വേണ്ടി ഏത് അറ്റംവരെ പോകാനും പിടി തോമസിന് മടിയുണ്ടായിരുന്നില്ല. നിലപാടുകള്‍ക്കായി സ്ഥാനമാനങ്ങള്‍ വലിച്ചെറിയാന്‍ പോലും തയ്യാറായ നേതാവായിരുന്നു അദ്ദേഹം. അത് കൊണ്ടാണ് പകരക്കാരനില്ലാത്ത നേതാവ് എന്ന് പറയാന്‍ കാരണം. പരിസ്ഥിതിക്ക് വേണ്ടി തുടക്കം മുതല്‍ അദ്ദേഹം വലിയ പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. പുനരുജ്ജീവനത്തിന് തയ്യാറെടുക്കുന്ന കോണ്‍​ഗ്രസിന് തീരാനഷ്ടമാണ് അദ്ദേഹത്തിന്‍റെ വിയോഗമെന്ന് എ കെ ആന്‍റണി കൂട്ടിച്ചേര്‍ത്തു.

Also Read: 'വേദനിപ്പിക്കുന്ന വിയോഗം'; പി ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി

Also Read: 'നഷ്ടമായത് പാര്‍ട്ടിയുടെ ജനകീയ മുഖത്തെ'; പി ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

click me!