ചാണ്ടി ഉമ്മന് അഭിനന്ദനങ്ങൾ, വിജയത്തിന് പിന്നിൽ സഹതാപവും ഭരണവിരുദ്ധവികാരവും: കെ സുരേന്ദ്രൻ

Published : Sep 08, 2023, 02:58 PM ISTUpdated : Sep 08, 2023, 03:06 PM IST
ചാണ്ടി ഉമ്മന് അഭിനന്ദനങ്ങൾ, വിജയത്തിന് പിന്നിൽ സഹതാപവും ഭരണവിരുദ്ധവികാരവും: കെ സുരേന്ദ്രൻ

Synopsis

ഭരണ വിരുദ്ധ തരംഗമടക്കം പ്രതിഫലിച്ചു. തെരഞ്ഞെടുപ്പ് ഫലം താത്കാലികം മാത്രമാണ്. അസാധാരണ വിധി എഴുത്തായി വിലയിരുത്തേണ്ട‌തില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

തിരുവനന്തപുരം: പുതുപ്പളളിയിൽ യുഡിഎഫ് വിജയത്തിന്റെ പ്രധാന ഘടകം സഹതാപ തരംഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഭരണ വിരുദ്ധ തരംഗമടക്കം പ്രതിഫലിച്ചു. തെരഞ്ഞെടുപ്പ് ഫലം താത്കാലികം മാത്രമാണ്. അസാധാരണ വിധി എഴുത്തായി വിലയിരുത്തേണ്ട‌തില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

ബിജെപി വോട്ട് യുഡിഎഫിന് കിട്ടി എന്ന എംവി ഗോവിന്ദന്റെ ആരോപണത്തിനും സുരേന്ദ്രൻ മറുപടി പറഞ്ഞു. സർക്കസിലെ കോമാളികൾ പോലും ഇത്തരം തമാശ പറയില്ല. വിഡ്ഢിത്തം ജനങ്ങൾക്ക് മനസ്സിലാകും. വോട്ട് കുറഞ്ഞിൽ സംഘടനാപരമായ വീഴ്ച എന്തെങ്കിലും ഉണ്ടോ എന്നത് അടക്കം പരിശോധിക്കും. വോട്ട് കുറഞ്ഞതിന് മറ്റുള്ളവരെ പഴിക്കുന്ന നിലപാട് വാസവനും ഗോവിന്ദനും ഉള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.

ഏകപക്ഷീയമായി വിധി തീര്‍പ്പിനില്ല, പുതുപ്പള്ളിയുടെ വികസനത്തിനായുള്ള രാഷ്ട്രീയ സമരങ്ങള്‍ തുടരും- ജെയ്ക്ക്

പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്‍റെ ജയം. ഉമ്മൻചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ചാണ്ടി ഉമ്മന്‍ ബഹുദൂരം പിന്നിലാക്കി. 2011 തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ സുജ സൂസന്‍ ജോര്‍ജിനെതിരെ 33255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മത്സരിച്ച 12 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം. 2021ല്‍ ഉമ്മൻചാണ്ടിക്ക് 9044 വോട്ടിന്‍റെ ഭൂരിപക്ഷം നൽകിയാണ് പുതുപ്പള്ളി നിയമസഭയിലേക്ക് ടിക്കറ്റ് നൽകിയത്. കേരള രാഷ്ട്രീയത്തിലെ അതികായനായ ഉമ്മൻചാണ്ടി കിതച്ച 2021ല്‍ നിന്ന് 2023ല്‍ എത്തുമ്പോള്‍ ചാണ്ടി ഉമ്മൻ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നേടിയിരുന്നു. ഒരു ഘട്ടത്തില്‍ പോലും ചാണ്ടിയെ മുന്നേറാന്‍ ജെയ്ക് സി തോമസിനായില്ല. 

ഇത്തവണ തോറ്റത് ജില്ലാ പ്രസിഡൻ്റ്, 2021ൽ മുൻ ജില്ലാ പ്രസിഡൻ്റ്; പ്രബലരെ ഇറക്കിയിട്ടും ക്ലച്ച് പിടിക്കാതെ ബിജെപി

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ