
കോഴിക്കോട്: കോഴിക്കോട് പയ്യോളി ഇരിങ്ങത്ത് കോൺഗ്രസ് നിർമ്മിച്ച ബസ് സ്റ്റോപ്പ് തകർത്തു. ഇന്നലെ രാത്രി ജെസിബി ഉപയോഗിച്ചാണ് സ്റ്റോപ്പ് തകർത്തത്. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.
കോൺഗ്രസ് നേതാവ് നാറാണത്ത് മുഹമ്മദിന്റെ ഓർമ്മക്കായി നിർമ്മിച്ച ബസ് സ്റ്റോപ്പാണ് കഴിഞ്ഞദിവസം തകർത്തത്. റോഡ് വികസനത്തിനായി ബസ് സ്റ്റോപ്പ് പൊളിച്ച് മാറ്റണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു.എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം അനുവദിച്ചിരുന്നില്ല. റോഡ് വികസനത്തിന്റെ ഭാഗമായ ഓവുചാല്‍ നിര്‍മ്മാണവും മുടങ്ങിയിരുന്നു.
എന്നാൽ പിന്നീട് കോൺഗ്രസും സിപിഎമ്മും പഞ്ചായത്ത് ഭാരവാഹികളും വിഷയത്തിൽ ചർച്ചകൾ നടത്തിയിരുന്നു. ഈ തർക്കം ബാക്കി നിൽക്കെയാണ് ഇന്നലെ രാത്രി ജെസിബി ഉപയോഗിച്ച് ബസ് സ്റ്റോപ്പ് തകർത്തത്. ഇതിന് പിന്നിൽ സിപിഎം ആണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. വിഷയത്തിൽ വലിയ പ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam