
ഇടുക്കി: ഇടുക്കിയിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധിയുടെ ഉത്തരവാദിത്തം പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരിനാണെന്ന് കോൺഗ്രസ്. പ്രളയക്കെടുതി വകവയ്ക്കാതെ കര്‍ഷകരുടെ കടങ്ങൾ പിരിച്ചെടുക്കാനും കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് അയക്കാനും ബാങ്കുകൾ തയ്യാറായിട്ടും നിയന്ത്രിക്കാൻ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല.
സംസ്ഥാന സര്‍ക്കാറിനുള്ള അധികാരം ഉപയോഗിച്ച് ബാങ്കുകളെ പിൻതിരിപ്പിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു. ഇടുക്കിയിലെ കര്‍ഷക ആത്മഹത്യക്കും കാര്‍ഷിക മേഖലയിലെ പ്രതിസന്ധിക്കും കാരണം സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ ആവര്‍ത്തിച്ചു.
കര്‍ഷകരോടും കര്‍ഷക രക്ഷാ പദ്ധതികളോടും ആത്മാര്‍ത്ഥത ഉണ്ടെങ്കിൽ കടം എഴുതി തള്ളാൻ ബാങ്കുകൾ തയ്യാറാകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഇടുക്കിയിലെ കാര്‍ഷിക പ്രതിസന്ധിയെ കുറിച്ച് അന്വേഷിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ റോവിംഗ് റിപ്പോര്‍ട്ടര്‍ പരന്പരയോട് പ്രതികരിക്കുകയായിരുന്നു ഇബ്രാഹിം കുട്ടി കല്ലാര്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam