ആറാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിയായ അധ്യാപകൻ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

By Web TeamFirst Published Mar 4, 2019, 11:11 AM IST
Highlights

ഒളിവിലായിരുന്ന എല്‍ പി സ്കൂൾ പ്രഥമാധ്യാപകൻ കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രതിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

കുളത്തൂപ്പുഴ: ആര്യങ്കാവിൽ ആറാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച എല്‍ പി സ്കൂൾ പ്രഥമാധ്യാപകനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. കുളത്തൂപ്പുഴ സ്വദേശി മുഹമ്മദ് ബുസിരിയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ഇതിനിടെ ഒളിവിലായിരുന്ന പ്രതി കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

click me!