കെടി ജലീലിനെതിരെ ആരോപണവുമായി കോൺഗ്രസ്; 'ഭാര്യക്ക് ജോലിയിൽ സ്ഥാനക്കയറ്റം കിട്ടാൻ മന്ത്രിയായിരിക്കെ ചട്ടംലംഘിച്ച് ഇടപെട്ടു'

Published : Sep 09, 2025, 12:46 PM IST
KT Jaleel

Synopsis

കെടി ജലീൽ എംഎൽഎ മന്ത്രിയായിരിക്കെ ഭാര്യയുടെ സ്ഥാനക്കയറ്റത്തിനായി വഴിവിട്ട് ഇടപെട്ടുവെന്ന് കോൺഗ്രസ്

മലപ്പുറം: ഇടത് സഹയാത്രികനായ മുൻ മന്ത്രി കെടി ജലീൽ എംഎൽഎക്കെതിരെ ആരോപണവുമായി മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി സിദ്ദീഖ് പന്താവൂർ. ഭാര്യയ്ക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ മന്ത്രിയായിരിക്കെ ഇടപെട്ടുവെന്നും ചട്ടങ്ങൾ ലംഘിച്ചാണ് സ്ഥാനക്കയറ്റം നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.

'സ്വന്തം രാഷ്ട്രീയ സംശുദ്ധി തെളിയിക്കാൻ മത ഗ്രന്ഥത്തെ ഇടയ്ക്കിടെ ഉപയോഗിക്കുകയാണ് കെടി ജലീൽ. പറയുന്നത് സത്യമാണെങ്കിൽ അത് പറഞ്ഞാൽ മനസിലാവും. അതിന് മതഗ്രന്ഥങ്ങളെ കൂട്ടുപിടിക്കേണ്ട. പറയുന്നത് ജനങ്ങൾ വിശ്വസിക്കാത്തത് കൊണ്ടല്ലേ ആയിരം തവണ സത്യം ചെയ്യേണ്ടി വരുന്നത്. 2016 ൽ വളാഞ്ചേരി ഹയർ സെക്കണ്ടറി സ്‌കൂളിൽ ഭാര്യ ഫാത്തിമക്കുട്ടിക്ക് എച്ച്എസ്എസ് പ്രിൻസിപ്പാളായി സ്ഥാനക്കയറ്റം ലഭിക്കാൻ മന്ത്രിയായിരിക്കെ കെടി ജലീൽ ഇടപെട്ടു. ചട്ടങ്ങൾ ലംഘിച്ചാണ് ഫാത്തിമക്കുട്ടിക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. അന്നേ ഈ നിയമനത്തിലെ സീനിയോറിറ്റി ലിസ്റ്റ് സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. നിയമന ഉത്തരവിൽ ഫാത്തിമക്കുട്ടിയുടെ പേരിനൊപ്പം കെടി ജലീലിൻ്റെ പേരും ഉണ്ടായിരുന്നു. സർക്കാർ ഉത്തരവിൽ ഇങ്ങനെയൊക്കെ എഴുതാമോ? രാഷ്ട്രീയ സംശുദ്ധിയെ കുറിച്ച് നാടുനീളെ പറയുന്ന കെടി ജലീൽ ജീവിതത്തിൽ അത് പകർത്തുന്നില്ല', എന്നും സിദ്ദീഖ് പന്താവൂർ കുറ്റപ്പെടുത്തി.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാധ്യമങ്ങളുടെ ഡ്രോൺ ക്യാമറയിൽ നിന്ന് രക്ഷപ്പെടാൻ കുട ഉപയോ​ഗിച്ച് ദിലീപ്, വിധി കേൾക്കാൻ കോടതിയിലെത്തി
കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ