
കൊച്ചി: കൊച്ചി മേയറെ തീരുമാനിക്കുന്നതിന് മുന്നോടിയായി എറണാകുളത്ത് ഇന്ന് കോൺഗ്രസ് പാർലമെന്‍ററി പാർട്ടി യോഗം ചേരും. കോർപറേഷനിൽ ജയിച്ച കോൺഗ്രസ് കൗൺസിലർമാരിൽ നിന്ന് മേയർ ആരാവണം എന്നതിൽ അഭിപ്രായം തേടും. കെപിസിസി നിർദേശ പ്രകാരമാണിത്. സമവായത്തിലൂടെ തീരുമാനത്തിൽ എത്താനും പാർട്ടിയിലെ സീനിയർ നേതാക്കളെ മേയർ സ്ഥലത്തേക്ക് പരിഗണിക്കണമെന്നും കെപിസിസി സർക്കുലറിലുണ്ട്. നിലവിൽ ദീപ്തി മേരി വർഗീസിനാണ് സാധ്യത കൂടുതൽ. രണ്ടര വർഷത്തെ ടേം വ്യസ്ഥയിൽ മിനി മോൾക്കൊ ഷൈനി മാത്യുവിനോ നൽകണോയെന്നും ഇന്ന് ആലോചിക്കും. ഡിസംബര്‍ 23 നുള്ളിൽ മേയറുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷ. അതേസമയം,
തദ്ദേശ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ നിര്‍ണായക യുഡിഎഫ് യോഗം ഇന്ന് കൊച്ചിയില്‍. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള മുന്നൊരുക്കങ്ങളും തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമടക്കം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. നിയമസഭാ മണ്ഡലങ്ങളെ മൂന്നായി തരം തിരിച്ച് പ്രത്യേക തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയാണ് കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും പദ്ധതി. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം
നിയമസഭയിലും ആവർത്തിക്കാനായി നേരത്തെ തന്നെ പ്രചാരണ രംഗത്ത് സജീവമാകാനാണ് മുന്നണിയുടെ നീക്കം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കുപ്രകാരം എല്‍ഡിഎഫിനെക്കാള്‍ 5.3 ശതമാനം വോട്ടുകള്‍ നേടിയാണ് യുഡിഎഫ് തിരിച്ച് വന്നിരിക്കുന്നത്. പുറത്തുനില്‍ക്കുന്നവരെ മുന്നണിയിലെടുക്കുന്നതടക്കം ഇന്ന് ചര്‍ച്ച ചെയ്യും. കളമശ്ശേറി ചാക്കോളാസ് കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് യുഡിഎഫ് യോഗം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam