
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി സന്ദീപ് വാര്യറിന് മിന്നും ജയം. 4,431 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സന്ദീപിന്‍റെ വിജയിച്ചത്. കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ സവിശേഷ സ്ഥാനമുള്ള മണ്ഡലമാണ് തൃക്കരിപ്പൂർ നിയോജക മണ്ഡലം. കയ്യൂർ ഉൾക്കൊള്ളുന്ന നിയമസഭ മണ്ഡലമാണ് തൃക്കരിപ്പൂർ എന്ന പ്രത്യേകതയുണ്ട് മണ്ഡലത്തിന്. ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യർ നെഹ്റു കോളേജിലെത്തിയപ്പോൾ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.
അവസാന നിമിഷം വരെ കടുത്ത മത്സരം കാഴ്ചവച്ചായിരുന്നു സിപിഎമ്മിന്‍റെ സ്ഥാനാർത്ഥി ഡോ വി പി പി മുസ്തഫ പരാജയം സമ്മതിച്ചത്. സന്ദീപ് വാര്യർ 83,109 വോട്ടുകൾ നേടിയപ്പോൾ ഡോ വി പി പി മുസ്തഫ 78,678 വോട്ട് നേടി. എന്‍ഡിഎ സ്ഥാനാർത്ഥിയായി ട്വി 20 നിർത്തിയ രവി കുളങ്ങരയ്ക്ക് 7,837 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.
തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ്, പിലിക്കോട്, ചെറുവത്തൂര്‍, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കയ്യൂര്‍ - ചീമേനി തുടങ്ങിയ ഗ്രാമപഞ്ചായത്തുകളും നീലേശ്വരം നഗരസഭയുമാണ്. ഇവയില്‍ തൃക്കരിപ്പൂരും വലിയപറമ്പും മുസ്ലീം ലീഗിന്‍റെ ഭരണത്തിലാണ്. വെസ്റ്റ് എളേരിയും ഈസ്റ്റ് എളേരിയും കോണ്‍ഗ്രസ് നേതൃത്വത്തിലാണ് ഭരിക്കുന്നത്. പടന്ന, പിലിക്കോട്, ചെറുവത്തൂര്‍, കയ്യൂര്‍ ചീമേനി, നീലേശ്വരം നഗരസഭ എന്നിവയും വെസ്റ്റ് എളേരിയും എല്‍ഡിഎഫ് ഭരണത്തിലാണ്.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 26,137 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം രാജഗോപാലൻ ജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി കേരളാ കോൺഗ്രസിലെ എംപി ജോസഫ് ആയിരുന്നു രാജഗോപാലിന്റെ എതിരാളി. എന്നാൽ 2024-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന് 10,448 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തിൽ ലഭിച്ചിരുന്നു. 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭൂരിപക്ഷം തിരിച്ചുപിടിച്ചെങ്കിലും അത് 6,010 ആയി കുറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam