സിപിഎം പിന്തുണയിൽ കോൺഗ്രസ് കൗൺസിലറുടെ ഭാര്യ; പാലക്കാട് നഗരസഭയിൽ പത്രിക നൽകി

Published : Nov 21, 2025, 12:40 PM ISTUpdated : Nov 21, 2025, 01:19 PM IST
Congress councilor wife

Synopsis

കോൺഗ്രസ് കൗൺസിലർ മൺസൂർ മണലാഞ്ചേരിയുടെ ഭാര്യ സഫിയയാണ് സിപിഎം പിന്തുണയിൽ മത്സരിക്കുന്നത്. 38-ാം വാർഡിൽ സിപിഎം സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

പാലക്കാട്: പാലക്കാട് നഗരസഭയിൽ സിപിഎം പിന്തുണയിൽ കോൺഗ്രസ് കൗൺസിലറുടെ ഭാര്യ പത്രിക നൽകി. കൗൺസിലർ മൺസൂർ മണലാഞ്ചേരിയുടെ ഭാര്യ സഫിയയാണ് സിപിഎം പിന്തുണയിൽ മത്സരിക്കുന്നത്. 38-ാം വാർഡിൽ സിപിഎം സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പൊതു സ്വതന്ത്രയായിട്ടാണ് മത്സരിക്കുന്നതെന്ന് മൺസൂർ പ്രതികരിച്ചു. കോൺഗ്രസിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥി ചെമ്പകത്തെ നിർത്തിയതിൽ നേരത്തെ നേതൃത്വത്തിനരിരെ മൺസൂർ പ്രതികരിച്ചിരുന്നു. അംഗം പോലുമല്ലാത്തയാൾക്ക് എങ്ങനെ സീറ്റ് കൊടുക്കാനാവുമെന്നായിരുന്നു കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്‍റെ മറുചോദ്യം. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും കാത്തിരിക്കൂവെന്നും വി കെ ശ്രീകണ്ഠൻ പ്രതികരിച്ചു.

PREV
Read more Articles on
click me!

Recommended Stories

'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്
കരുണാകരൻ ഭരിക്കുന്ന സമയത്ത് ഗുരുവായൂരിൽ തിരുവാഭരണം നഷ്ടപ്പെട്ടു, ആ തിരുവാഭാരണം എവിടെയെന്ന് എം വി ഗോവിന്ദൻ