അപ്രതീക്ഷിത നീക്കം, വിപ്പ് ലംഘിച്ച് രണ്ട് സിപിഐ അംഗങ്ങൾ; തൃശ്ശൂർ പാറളം പഞ്ചായത്ത് ഭരണം പിടിച്ച് കോൺഗ്രസ്

Published : Oct 22, 2026, 01:25 PM IST
Paralam panchayat

Synopsis

വിപ്പ് ലംഘിച്ച് സിപിഐയുടെ രണ്ടംഗങ്ങൾ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്തു. ഇതോടെ കോൺഗ്രസിന്റെ റോസ് മേരി അബേഷ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

തൃശ്ശൂർ: അവിശ്വാസ പ്രമേയത്തിലൂടെ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ട തൃശൂർ പാറളം പഞ്ചായത്ത് പിടിച്ചെടുത്ത് കോൺഗ്രസ്. വിപ്പ് ലംഘിച്ച് സിപിഐയുടെ രണ്ടംഗങ്ങൾ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്തു. ഇതോടെ കോൺഗ്രസിന്റെ റോസ് മേരി അബേഷ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.17 അംഗ ഭരണസമിതിയിൽ ആറ് അംഗങ്ങൾ വീതമാണ് കോൺഗ്രസിനും ബിജെപിക്കുമുണ്ടായിരുന്നത്. മൂന്ന് അംഗങ്ങളാണ് സിപിഐയ്ക്കുള്ളത്. ഇതിൽ രണ്ട് പേർ കോൺഗ്രസിന് വോട്ട് ചെയ്തുകയായിരുന്നു.

എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ച് നിന്നാണ് അവിശ്വാസത്തിലൂടെ ബിജെപിയെ പുറത്താക്കിയത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയും എല്‍ഡിഎഫും മത്സരിച്ചിരുന്നു. സുധ അനിലനും കെ ആർ അനൂപുമായിരുന്നു എല്‍ഡിഎഫ് സ്ഥാനാർത്ഥികളായി മത്സരിച്ചത്. അനിത പ്രസന്നനും മനോജ് അയ്യപ്പത്തുമായിരുന്നു ബിജെപി സ്ഥാനാർത്ഥികൾ. റോസ് മേരിയും നിഖിലുമായിരുന്നു കോൺഗ്രസിന്‍റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍. വിപ്പ് ലംഘിച്ച് സിപിഐയുടെ രണ്ടംഗങ്ങൾ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പുതിയ വഖഫ് ബോര്‍ഡിന്‍റെ ആദ്യ സിറ്റിങ് കൊച്ചിയിൽ ചേർന്നു; രാജിക്കാര്യം സര്‍ക്കാരുമായി ആലോചിച്ച ശേഷമെന്ന് തൊടിയൂര്‍ മൗലവി
വരുന്നൂ സംസ്ഥാനത്ത് അതിശക്തമായ മഴ; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, കടലാക്രമണത്തിനും സാധ്യത