'ഡോ. ജോ, താങ്കള്‍ നല്ലൊരു മനുഷ്യനാണ്, വിഷമിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു'; കോണ്‍ഗ്രസ് സൈബര്‍ ടീം

Published : Jun 05, 2022, 06:31 PM IST
'ഡോ. ജോ, താങ്കള്‍ നല്ലൊരു മനുഷ്യനാണ്, വിഷമിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു'; കോണ്‍ഗ്രസ് സൈബര്‍ ടീം

Synopsis

'നിങ്ങളെ വേദന അനുഭവിക്കുന്നവര്‍ക്ക് ആവശ്യമുണ്ട്. ഞങ്ങളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വിഷമം ഉണ്ടാക്കി എങ്കില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു'- ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്ന ഇങ്ങനെയാണ്.

കൊച്ചി: തൃക്കാക്കര ഉപതെര‍ഞ്ഞെടുപ്പ് ഫലം വന്നിട്ടും സമൂഹ മാധ്യമങ്ങളില്‍ ഇടത് വലത് സൈബര്‍ അണികള്‍ തമ്മിലുള്ള പോര് അവസാനിച്ചിട്ടില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിനെതിരെയുള്ള വ്യാജ വീഡിയോയും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിനെ പരിഹസിച്ചുള്ള പോസ്റ്റുകളും പോരുമെല്ലാം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. ഇപ്പോഴിതാ  തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. ജോ ജോസഫിനെക്കുറിച്ച് കോണ്‍ഗ്രസ് സൈബര്‍ ടീം  എന്ന പേജില്‍ വന്ന കുറിപ്പ്  വൈറലാകുന്നു. രാഷ്ട്രീയ എതിരാളി എന്നതില്‍ കവിഞ്ഞ് ഒരു കോണ്‍ഗ്രസുകാരനും വ്യക്തി വിരോധമില്ലാത്ത നല്ലൊരു പച്ചയായ മനുഷ്യനാണ് ജോ ജോസഫെന്നും അദ്ദേഹത്തെ വേദന അനുഭവിക്കുന്നവര്‍ക്ക് ആവശ്യമുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക സൈബര്‍ ടീം പേജല്ല ഇതെങ്കിലും പോസ്റ്റ് കോണ്‍ഗ്രസ് അണികളും ഏറ്റെടുത്തിട്ടുണ്ട്. 

‘ജോ ജോസഫ് ഒരു നിഷ്‌കളങ്കന്‍ ആയിരുന്നിരിക്കാം. കാരണം അദ്ദേഹത്തിന്റെ വാക്കുകളില്‍ നാക്ക് പിഴകള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സംസാരങ്ങളില്‍ പെരുമാറ്റങ്ങളില്‍ ഒരു തിടുക്കവും ആവലാതിയും നമ്മള്‍ കണ്ടിട്ടുണ്ട്, നിങ്ങളെ വേദന അനുഭവിക്കുന്നവര്‍ക്ക് ആവശ്യമുണ്ട്. ഞങ്ങളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വിഷമം ഉണ്ടാക്കി എങ്കില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. അതാണ് ഞങ്ങളുടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്‌കാരവും ഞങ്ങളെ പഠിപ്പിച്ചതും. ദൈവം നിങ്ങളുടെ കുടുംബത്തെയും നിങ്ങളുടെ പ്രവര്‍ത്തങ്ങളെയും അനുഗ്രഹിക്കട്ടെ' എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

 പാളിപ്പോയ ഇൻട്രോയും, സൗഭാഗ്യ പ്രസ്താവനയും: തൃക്കാക്കരയിൽ പൂവണിയാതെ എൽഡിഎഫിൻ്റെ സെഞ്ച്വറി മോഹം, പാളിയതെവിടെ?

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ഡോ. ജോ ജോസഫ് ഒരു നിഷ്കളങ്കൻ ആയിരുന്നിരിക്കാം. കാരണം അദ്ദേഹത്തിന്റെ വാക്കുകളിൽ നാക്ക്‌ പിഴകൾ ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ സംസാരങ്ങളിൽ പെരുമാറ്റങ്ങളിൽ ഒരു തിടുക്കം ആവലാതി നമ്മൾ കണ്ടിട്ടുണ്ട്.,.. താങ്കൾ നല്ലൊരു മനുഷ്യനാണ്, പച്ചയായ മനുഷ്യൻ. രാഷ്ട്രീയ എതിരാളി എന്നതിൽ കവിഞ്ഞു ഒരു കൊണ്‍ഗ്രസുകാരനും വ്യക്തി വിരോധമില്ലാത്ത ഒരു മനുഷ്യൻ.

അപമാന ഭാരത്താൽ തല കുനിച്ചല്ല, തല നിവർത്തി അഭിമാനത്തോടെ ജീവിക്കുക. ഈ മണ്ണ് ജയിച്ചവന്റെ മാത്രമല്ല തോറ്റവന്റേത് കൂടിയാണ്. നിങ്ങൾ നല്ലൊരു മനുഷ്യനാണ്, നിങ്ങളെ വേദന അനുഭവിക്കുന്നവർക്ക് ആവശ്യമുണ്ട്. എന്തെങ്കിലു ഞങ്ങളുടെ വശത്തു നിന്ന് വിഷമം ഉണ്ടാക്കി എങ്കിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു, അതാണ് ഞങ്ങളുടെ കോൺഗ്രസ് പാർട്ടിയുടെ സംസ്കാരവും ഞങ്ങളെ പഠിപ്പിച്ചതും. ദൈവം നിങ്ങളുടെ കുടുംബത്തെയും  നിങ്ങളുടെ പ്രവർത്തങ്ങളെയും അനുഗ്രഹിക്കട്ടെ. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വട്ടിയൂർക്കാവ് പൊലീസ് ആകാശത്തേക്ക് വെടിവെച്ചത് സുഗതനും ചേട്ടനും ആക്രമിച്ചതോടെ, ബിജെപി കൗൺസിലറുടെ അറസ്റ്റിനിടെ നാടകീയ രംഗങ്ങൾ; സിഐക്ക് അടക്കം മർദ്ദനം
ആഭ്യന്തരമന്ത്രിയുടെ നാട്ടിൽ ഡിവൈഎഫ്ഐ മുൻകൂട്ടി അനുമതി വാങ്ങാതെ ലോകകപ്പ് വിളംബര ജാഥ നടത്തി, തടഞ്ഞ് പോലീസ്, നടുറോഡിൽ വൻ തർക്കം