അഭിഭാഷകനെ മര്‍ദ്ദിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിനിടെ അഭിഭാഷകർ കൂട്ടം ചേർന്ന് മർദ്ദിച്ചു

Published : Jun 05, 2022, 05:43 PM IST
അഭിഭാഷകനെ മര്‍ദ്ദിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിനിടെ അഭിഭാഷകർ കൂട്ടം ചേർന്ന് മർദ്ദിച്ചു

Synopsis

കൊച്ചിയിൽ അഭിഭാഷകനെ മർദ്ദിച്ച കേസിലെ പ്രതിയെ ജില്ല കോടതിയിൽ ഹാജരാക്കുന്നതിനിടെ അഭിഭാഷകർ കൂട്ടം ചേർന്ന് മർദ്ദിച്ചു

എറണാകുളം: കൊച്ചിയിൽ അഭിഭാഷകനെ മർദ്ദിച്ച കേസിലെ പ്രതിയെ ജില്ല കോടതിയിൽ ഹാജരാക്കുന്നതിനിടെ അഭിഭാഷകർ കൂട്ടം ചേർന്ന് മർദ്ദിച്ചു. തടയാൻ ശ്രമിച്ച പൊലീസിനെ അഭിഭാഷകർ കയ്യേറ്റം ചെയ്തു. പൊലീസ് ജീപ്പിന്‍റെ ചില്ല് അടിച്ച് തകർത്തു. ഹൈക്കോടതി അഭിഭാഷകൻ ലിയോ ലൂക്കോസിനെ കഴിഞ്ഞ ദിവസമാണ് തൊടുപുഴ സ്വദേശിയായ പ്രതി ജിജോ സെബാസ്റ്റ്യൻ മർദ്ദിച്ചത്. ആക്രമത്തിൽ ലിയോക്ക് ചെവിക്ക് പരിക്കേറ്റിരുന്നു. 

വാഹനം മറികടക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിലായിരുന്നു മർദ്ദനം. ഈ സമയം അതുവഴി പോയ ഹൈക്കോടതി ജഡ്ജി ഒപ്പമുണ്ടായിരുന്ന പൊലീസുകാരനെ കൊണ്ട് പ്രതിയെ പിടിച്ച് മാറ്റിയശേഷം പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഹൈക്കോടതി അഭിഭാഷകനെ മർദ്ദിച്ചയാളെ ജഡ്ജി തൽസമയം ഇടപെട്ട് പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. എറണാകുളം ഫോർ ഷോർ റോഡിൽ കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം.

കൊച്ചിയില്‍ അഭിഭാഷകന് നടുറോഡില്‍ മര്‍ദ്ദനം; ജഡ്ജി തല്‍സമയം ഇടപെട്ടു, പ്രതിയെ പൊലീസില്‍ ഏല്‍പ്പിച്ചു

ഹൈക്കോടതിയിലേക്ക് കാറിൽ പോകുകയായിരുന്ന അഡ്വ ലിയോ ലൂക്കോസിനാണ് മർദ്ദനമേറ്റത്. ലിയോ സഞ്ചരിച്ചിരുന്ന കാറിന്‍റെ പിൻവശത്ത് കാർ ഇടിച്ച ശേഷം ഇറങ്ങി വന്ന് മുഖത്തിന് അടിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ അത് വഴി പോവുകയായിരുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എൻ നഗരേഷ് കൂടെ ഉണ്ടായിരുന്ന പൊലീസുകാരനെ കൊണ്ട് പ്രതിയെ പിടിച്ചുമാറ്റി പൊലീസിനെ ഏൽ‌പ്പിക്കുകയുമായിരുന്നു. അടിയുടെ ആഘാതത്തിൽ അഭിഭാഷകന്‍റെ ശ്രവണശേഷിക്ക് തകരാർ സംഭവിച്ചിരുന്നു. കാറിന്‍റെ താക്കോൽ  ഉപയോഗിച്ചായിരുന്നു മർദ്ദനം. പരിക്കേറ്റ അഭിഭാഷകൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

ജല വിഭവ വകുപ്പിനെതിരായ മുഹമ്മദ് റിയാസിൻ്റെ വിമര്‍ശനം  സത്യമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട്ടെ വിനോദിനിയുടെ കൈ മുറിച്ച സംഭവം; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസും നൽകണം
സ്കൂട്ടറിന് പോകാൻ സൈഡ് നൽകിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ പൊലീസുകാരൻ മർദിച്ചതായി പരാതി