ശരിയായ അന്വേഷണം നടന്നാൽ 'ക്ലിഫ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി പൂജപ്പുരയിലേക്ക് പോകേണ്ടി വരും;ചെന്നിത്തല

Published : Jun 10, 2022, 12:01 PM ISTUpdated : Jun 10, 2022, 12:04 PM IST
ശരിയായ അന്വേഷണം നടന്നാൽ 'ക്ലിഫ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി  പൂജപ്പുരയിലേക്ക് പോകേണ്ടി വരും;ചെന്നിത്തല

Synopsis

സമരം ചെയ്താൽ കെ പി സി സി പ്രസിഡൻ്റിനെതിരെ കേസ് എടുക്കുമെന്ന് പൊലിസ് നോട്ടീസ് നൽകിയിരിക്കുകയാണ്.ആരുടെ നിർദ്ദേശപ്രകാരമാണിത്.പൊലീസ് രാജിനെ നേരിടുമെന്നും ചെന്നിത്തല.പിണറായി വിജയന് കണ്ടാ മ്യഗത്തേക്കാൾ തൊലികട്ടിയെന്ന് വി ടി ബലറാം.

ആലപ്പുഴ; സ്വര്‍ണകടത്ത് കേസില്‍ സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജവക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി.ശരിയായ അനോഷണം നടന്നാൽ 'ക്ലിഫ് ഹൗസിൽ നിന്ന് പൂജപ്പുരയിലേക്ക് മുഖ്യമന്ത്രി പോകേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്വർണ്ണക്കടത്തിൻ്റെ ക്യാപ്റ്റനാണ് മുഖ്യമന്ത്രി.സമരം ചെയ്താൽ കെ പി സി സി പ്രസിഡൻ്റിനെ തിരെ കേസ് എടുക്കുമെന്ന് പൊലിസ് നോട്ടീസ് നൽകിയിരിക്കുകയാണ്.ആരുടെ നിർദ്ദേശപ്രകാരമാണിത്.പൊലീസ് രാജിനെ നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി,  രാജവക്കാതെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന പിണറായി വിജയന്  കണ്ടാ മ്യഗത്തേക്കാൾ തൊലികട്ടിയെന്ന് വി ടി ബലറാം പത്തനം തിട്ടയില്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ രാജീ ആവശ്യപ്പെട്ട് കളക്ടറേറ്റുകളിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷമുണ്ടായി. കണ്ണൂരില്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ..പോലീസീനു നേരെ ചെരിപ്പേറുണ്ടായി

 

കണ്ണൂരിലെ യുഡിഎഫ് നടത്തുന്ന മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യതയെന്ന് പൊലീസ്; കെ സുധാകരന് നോട്ടീസ്

കണ്ണൂരില്‍ ഇന്ന് യുഡിഎഫ് നടത്തുന്ന മാര്‍ച്ചില്‍ സംഘര്‍ഷസാധ്യതയെന്ന് പൊലീസ്. സംഘര്‍ഷമുണ്ടാക്കരുതെന്ന് കെപിസിസി പ്രസഡിന്‍റ് കെ സുധാകരന് പൊലീസ് നോട്ടീസ് നല്‍കി.അക്രമം ഉണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്‍റ് ഉറപ്പുവരുത്തണം. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായാല്‍ കടുത്ത നടപടിയെടുക്കുമെെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കെ സുധാകരനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നത്. എന്നാല്‍ പൊലീസിന്‍റെ ഭീഷണി വിലപ്പോകില്ലെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റ് പറഞ്ഞു. യുഡിഎഫ് മാര്‍ച്ചിന് മുന്നോടിയായി കണ്ണൂരില്‍ വന്‍ പൊലീസ് സന്നാഹമാണ് തമ്പടിച്ചിരിക്കുന്നത്. ജില്ലയിലെ എല്ലാ സ്റ്റേഷനുകളില്‍ നിന്നുമായി 200 പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി
മുനവ്വറലി തങ്ങളുടെ മകൾക്കെതിരായ സൈബർ ആക്രമണം ശരിയല്ലെന്ന് സാദിഖ് അലി തങ്ങൾ; '16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ടതില്ല'