
ദില്ലി: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിൻ്റെ പ്രചരിക്കുന്ന ഫോട്ടോക്ക് വിശദീകരണവുമായി കോൺഗ്രസ്. കെ സി വേണുഗോപാൽ ഗ്ലാസിൽ കട്ടൻ ചായയുമായി നിൽക്കുന്ന ചിത്രമാണ് മദ്യം കഴിച്ചുവെന്ന തരത്തിൽ പ്രചരിപ്പിക്കുന്നതെന്ന് കോൺഗ്രസ് വിശദീകരിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ കോൺഗ്രസ് ഹൈദരാബാദ് പൊലീസിൽ പരാതി നൽകി. കോൺഗ്രസ് എംഎൽസി ഡോ. വെങ്കട്ട് നർസിംഗ് റാവു ബൽമൂറാണ് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എഫ്ഐആറിൻ്റെ പകർപ്പ് എക്സിൽ പങ്കുവെച്ചു.
ശശാങ്ക് സിംഗ് എന്ന വ്യക്തിയാണ് ചിത്രം തെറ്റായ രീതിയിൽ പ്രചരിപ്പിച്ചതെന്നും കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ റസ്റ്ററന്റിൽ മദ്യപിക്കുകയാണെന്നും റസ്റ്ററൻ്റിന് മദ്യം വിൽക്കാനുള്ള ലൈസൻസ് ഇല്ലെന്നുമായിരുന്നു ചിത്രം സഹിതമുള്ള പ്രചാരണം. വയനാട്ടിലേക്കുള്ള യാത്രാമധ്യേ താമരശ്ശേരി വൈറ്റ് ഹൗസ് റസ്റ്റോറൻ്റിൽ രാഹുൽ ഗാന്ധിയുമൊന്നിച്ച് ഉച്ചഭക്ഷണം കഴിച്ചപ്പോൾ വേണുഗോപാൽ ചായ കുടിക്കുന്ന ചിത്രമാണ് വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam