ശോഭ സുരേന്ദ്രനെതിരെ അപകീർത്തി കേസ് നൽകി ഇ പി ജയരാജൻ

Published : Jun 15, 2024, 06:38 PM ISTUpdated : Jun 15, 2024, 07:09 PM IST
ശോഭ സുരേന്ദ്രനെതിരെ അപകീർത്തി കേസ് നൽകി ഇ പി ജയരാജൻ

Synopsis

കണ്ണൂർ ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് നൽകിയത്. 

തിരുവനന്തപുരം: ബിജെപി നേതാവ് ശോഭാ സ ുരേന്ദ്രനെതിരെ അപകീർത്തി കേസ് നൽകി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. കണ്ണൂർ ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നൽകിയത്. ബിജെപിയിലേക്ക് പോകാൻ ജയരാജൻ, ദല്ലാൾ നന്ദകുമാർ മുഖേന ചർച്ച നടത്തിയെന്ന ശോഭ സുരേന്ദ്രന്‍റെ ആരോപണത്തിനെതിരെയാണ് നടപടി. വ്യാജ ആരോപണങ്ങൾ രാഷ്ട്രീയ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്ന് ഇപി പരാതിയിൽ പറയുന്നു.

നേരത്തെ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിരുന്നെങ്കിലും ശോഭ സുരേന്ദ്രൻ മറുപടി നൽകിയിരുന്നില്ല. ഗൂഢാലോചന നടത്തിയതിന് ശോഭ സുരേന്ദ്രൻ, കെ. സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇ പി ഡിജിപിക്ക് പരാതി നൽകിയിരുന്നെങ്കിലും കേസെടുക്കാൻ കഴമ്പില്ലെന്ന് പൊലീസ് മറുപടി നൽകിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇടുക്കിയിലെ തകർപ്പൻ വിജയത്തിനിടയിലും യുഡിഎഫിന് നിരാശ; മുൻ എംഎൽഎയുടെ പരാജയം നാണക്കേടായി, രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി ഇഎം അഗസ്തി
തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനേറ്റ തിരിച്ചടി; പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, 'ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും'