കിറ്റിനൊപ്പം ഒരു മുഴം കയർ കൂടി വെക്കാൻ കോൺഗ്രസ് നേതാവിന്‍റെ കമന്‍റ്, വീട്ടിൽ കയറുമായെത്തി ഡിവൈഎഫ്ഐ പ്രവർത്തകർ

Published : May 06, 2021, 08:34 PM ISTUpdated : May 06, 2021, 09:55 PM IST
കിറ്റിനൊപ്പം ഒരു മുഴം കയർ കൂടി വെക്കാൻ കോൺഗ്രസ് നേതാവിന്‍റെ കമന്‍റ്, വീട്ടിൽ കയറുമായെത്തി ഡിവൈഎഫ്ഐ പ്രവർത്തകർ

Synopsis

എറണാകുളം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസഡിന്‍റ് രാജു പി നായരുടെ വീട്ടിലാണ് പ്രതിഷേധ സൂചകമായി ഡിവൈഎഫ്ഐ പ്രവർത്തകർ ഒരു മുഴ കയർ വെച്ചത്.

കൊച്ചി: ലോക് ഡൗണിൽ വിതരണം ചെയ്യുന്ന കിറ്റിനൊപ്പം ഒരു മുഴം കയർ കൂടി വെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ എഫ് ബി പോസ്റ്റിൽ കമന്‍റിട്ട കോൺഗ്രസ് നേതാവിന്‍റെ വീടിന്റെ വരാന്തയിൽ കയർ വെച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ. എറണാകുളം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസഡിന്‍റ് രാജു പി നായരുടെ വീട്ടിലാണ് പ്രതിഷേധ സൂചകമായി ഡിവൈഎഫ്ഐ പ്രവർത്തകർ ഒരു മുഴ കയർ വെച്ചത്. ഡിവൈഎഫ്ഐ ഉദയംപേരൂർ നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കൊവിഡ് ലോക് ഡൗണിൽ അടച്ചിടുന്നതിന് എതിരല്ല. പക്ഷെ ഒരു മുഴം കയർകൂടെ കൊടുത്ത് വേണം അടച്ചിടാൻ എന്നായിരുന്നു കമന്‍റ്.

കോവിഡ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രണാതീതമായി വര്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ക്ഷേമം കാണിക്കിലെടുത്തു മുഖ്യമന്ത്രി...

Posted by DYFI Mulanthuruthy Block Committee on Thursday, 6 May 2021

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'2 ചെറിയ മക്കളുള്ള നിർധന കുടുംബമാണ്, നഷ്ടപരിഹാരം ലഭ്യമാക്കുംവരെ കേരളത്തിൽ തുടരും'; വാളയാറിൽ കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബം
വാളയാർ ആൾക്കൂട്ട ആക്രമണം: 'ലജ്ജിപ്പിക്കുന്നത്, രണ്ടാമത്തെ സംഭവം, ശക്തമായ നടപടിയെടുത്തില്ലെങ്കിൽ സമരം': എ തങ്കപ്പൻ