അബിൻ വർക്കിക്കെതിരായ പോസ്റ്റർ; പ്രതികരിച്ച് കെസി വേണു​ഗോപാൽ, 'സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് വികാരപ്രകടനങ്ങൾ ഒഴിവാക്കണം'

Published : Mar 07, 2026, 08:02 AM ISTUpdated : Mar 07, 2026, 08:22 AM IST
kc, abin

Synopsis

ഒരു സ്ഥാനാർത്ഥിയേയും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും തീരുമാനിക്കുന്നതിന് മുമ്പുള്ള ഇത്തരം വികാരപ്രകടനങ്ങൾ ഒഴിവാക്കണമെന്നും കെസി വേണു​ഗോപാൽ. ഈ തെരഞ്ഞെടുപ്പ് കോൺഗ്രസിന് ജയിക്കാൻ വേണ്ടിയുള്ളതാണെന്നും കെസി. 

കോട്ടയം: ആറന്മുള മണ്ഡലത്തിൽ അബിൻ വർക്കിക്കെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ പ്രതികരിച്ച് കോൺ​ഗ്രസ് നേതാവ് കെസി വേണു​ഗോപാൽ. ഒരു സ്ഥാനാർത്ഥിയേയും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും തീരുമാനിക്കുന്നതിന് മുമ്പുള്ള ഇത്തരം വികാരപ്രകടനങ്ങൾ ഒഴിവാക്കണമെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് കോൺഗ്രസിന് ജയിക്കാൻ വേണ്ടിയുള്ളതാണ്. ജനം യുഡിഎഫിനെ വിജയിപ്പിക്കാൻ തയ്യാറായി നിൽക്കുകയാണെന്നും കെസി കോട്ടയത്ത് പറഞ്ഞു.

അതിന്റെ സ്പിരിറ്റ് കളയുന്ന ഒരു സമീപനവും ആരിൽ നിന്നും ഉണ്ടാകാൻ പാടില്ല. എല്ലാ തലങ്ങളിലും ചർച്ച നടത്തിയാകും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. സ്വയം പ്രഖ്യാപനം നടത്തിയാൽ സ്വയം പ്രഖ്യാപിച്ചിരിക്കുകയുള്ളൂവെന്നും കെസി പ്രതികരിച്ചു. ഘടകകക്ഷികളുമായുള്ള ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കും. നൂറിലധികം സീറ്റുകൾ നേടി ജയിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയാണുള്ളത്. സിറ്റിംഗ് എംപിമാർ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. 

തെരഞ്ഞെടുപ്പ് പ്രചരണത്തിൽ രാഹുൽ ഗാന്ധി മുന്നിൽ ഉണ്ടാകും. സർക്കാരിനെതിരെയുള്ള വികാരമായിരുന്നു പുതുയുഗ യാത്ര. സിപിഎമ്മിനകത്ത് നടക്കുന്ന കാര്യങ്ങൾ കേട്ട് കേൾവി ഇല്ലാത്തതാണ്. സിപിഎമ്മിനകത്ത് സാധാരണ പ്രവർത്തകരുടെയും പ്രധാന നേതാക്കളുടെയും വികാരം ഉൾക്കൊള്ളുന്ന രീതിയില്ല. ജി സുധാകരന്റെ ഒക്കെ പ്രതികരണം അതിന്റെ ഭാഗമാണ്. ജി സുധാകരനോട് കോൺഗ്രസ് ചർച്ച നടത്തുകയും സംസാരിക്കുകയോ ചെയ്തിട്ടില്ല. യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾക്ക് സർക്കാരിൽ അമർഷമുണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വി കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു; അപകടം രാവിലെ നടക്കാനിറങ്ങിയതിനിടെ
കുതിച്ചുയർന്ന് പാചകവാതക വില; ഗാർഹിക സിലിണ്ടറിന് 60 രൂപ കൂട്ടി‌, പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ