ജി സുധാകരനുമായി ചർച്ചയൊന്നും നടന്നിട്ടില്ലെന്ന് കെസി വേണു​ഗോപാൽ; 'സുധാകരൻ തീരുമാനം എടുക്കട്ടെ'

Published : Mar 05, 2026, 10:57 AM IST
KC Venugopal

Synopsis

സുധാകരൻ തീരുമാനം എടുക്കട്ടെയെന്നും അപ്പോൾ തീരുമാനം പറയാമെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെസി വേണു​ഗോപാൽ.

ആലപ്പുഴ: സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് ജി സുധാകരനുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് കോൺ​ഗ്രസ് നേതാവ് കെസി വേണു​ഗോപാൽ. സുധാകരൻ തീരുമാനം എടുക്കട്ടെയെന്നും അപ്പോൾ തീരുമാനം പറയാമെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെസി വേണു​ഗോപാൽ.

ജി സുധാകരൻ മെമ്പർഷിപ്പ് പുതുക്കാത്തത് അദ്ദേഹത്തിന്റെ തീരുമാനമാണ്. ഫേസ്‌ബുക്ക് പോസ്റ്റ്‌ വായിച്ചു. സ്വന്തം അനുഭവത്തിൽ നിന്ന് പറഞ്ഞ കാര്യങ്ങളാണത്. സുധാകരന്റെ കാര്യങ്ങൾ സുധാകരനാണ് തീരുമാനിക്കേണ്ടത്. എല്ലാം അദ്ദേഹത്തിന്റെ തീരുമാനമാണ്. ഇപ്പോഴും അദ്ദേഹം കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്നും കെസി വേണു​ഗോപാൽ പറഞ്ഞു.

ഇനി എന്ത് വേണമെന്ന് അദ്ദേഹം തീരുമാനിക്കട്ടെ. അപ്പോൾ ഞങ്ങൾ പ്രതികരിക്കും. സാങ്കല്പിക ചോദ്യങ്ങൾക്ക് മറുപടിയില്ല. ജി സുധാകരൻ പക്വതയുള്ള നേതാവാണ്. തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ടതില്ല. ജനങ്ങൾ സ്നേഹിക്കുന്ന നേതാവാണ്. സീറ്റ് നിഷേധം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. മത്സരിപ്പിക്കണോ എന്ന് ആലോചിക്കേണ്ടത് പാർട്ടിയാണെന്നും ജന പിന്തുണയുള്ള നേതാവാണ് ജി സുധാകരനെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജി സുധാകരൻ ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് എംഎ ബേബി; 'ചില പരിഭവങ്ങൾ പറഞ്ഞുവെന്ന് മാത്രം, മാധ്യമങ്ങൾ പ്രശ്നമുണ്ടാക്കേണ്ട'
ജസീല ആത്മഹത്യ ചെയ്ത സംഭവം; തെളിവ് നശിപ്പിക്കാൻ പൊലീസ് കൂട്ടുനിൽക്കുന്നു, അന്വേഷണം അട്ടിമറിക്കുന്നുവെന്ന് കുടുംബവും ആക്ഷൻ കമ്മിറ്റിയും‌