രാജി വിവാദം: ശ്രീലേഖയ്ക്ക് ആരോഗ്യപ്രശ്നം തന്നെയെന്ന് വിശ്വസിക്കുന്നുവെന്ന് ശബരിനാഥൻ, പെറ്റി പൊളിറ്റിക്സിന്റെ ആളാണെന്ന് കരുതുന്നില്ല

Published : Oct 05, 2026, 08:25 AM IST
KS Sabarinathan

Synopsis

ആർ ശ്രീലേഖയുടെ രാജി വിഷയത്തിൽ പ്രതികരണവുമായി നഗരസഭ കൗൺസിലർ കെഎസ് ശബരിനാഥൻ. ശ്രീലേഖയ്ക്ക് ആരോഗ്യപ്രശ്നം തന്നെയെന്ന് വിശ്വസിക്കുന്നുവെന്നും പെറ്റി പൊളിറ്റിക്സിന്റെ' ആളാണ് ശ്രീലേഖ എന്ന് കരുതുന്നില്ലെന്നും ശബരിനാഥൻ ഏഷ്യാനെറ്റ് ന്യൂസിനോട്

തിരുവനന്തപുരം: ആർ ശ്രീലേഖയുടെ രാജി വിഷയത്തിൽ പ്രതികരണവുമായി നഗരസഭ കൗൺസിലർ കെഎസ് ശബരിനാഥൻ. ശ്രീലേഖയ്ക്ക് ആരോഗ്യപ്രശ്നം തന്നെ എന്ന് വിശ്വസിക്കുന്നുവെന്നും പെറ്റി പൊളിറ്റിക്സിന്റെ' ആളാണ് ശ്രീലേഖ എന്ന് കരുതുന്നില്ലെന്നും ശബരിനാഥൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാജി പിൻവലിച്ചെങ്കിലും ശാസ്തമംഗലം വാർഡിലെ ജനങ്ങൾക്ക് പൂർണമായും നീതി ലഭിച്ചെന്ന് കരുതുന്നില്ലെന്നും ശബരിനാഥൻ പറഞ്ഞു.

സുഗതന്റെ വ്യാജ ഒപ്പാണെന്ന് തെളിയുകയാണെങ്കിൽ അത് വളരെ ഗൗരവകരമായ വിഷയമാണ്. അതിൽ മറുപടി പറയേണ്ടത് മേയർ കൂടിയാണ്. ജൂണിൽ നടന്ന കൗൺസിലിൽ കയ്യാങ്കളി ഉണ്ടാക്കിയത് എന്തിനാണ്. അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പുണ്ടോ എന്ന് പരിശോധിച്ചപ്പോഴാണ് തന്റെ കയ്യിൽ നിന്നും ബുക്ക് വാങ്ങി കീറിയത്. അറ്റന്റൻസ് ബുക്ക് നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അത് എന്ന് സംശയിക്കുന്നു. പൊലീസ് അന്വേഷിക്കട്ടെയെന്നും എന്തോ മറയ്ക്കാൻ വേണ്ടിയാണ് ജൂണിൽ കയ്യാങ്കളി ഉണ്ടാക്കിയതെന്നും ശബരിനാഥൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആർ ശ്രീലേഖയുമായി രാജീവ് ചന്ദ്രശേഖർ ഇന്ന് കൂടിക്കാഴ്ച നടത്തും, രാജി നീക്കത്തിന് കാരണം ആരോ​ഗ്യപ്രശ്നമെന്ന് വിശദീകരിക്കാൻ നേതൃത്വം
malayalam news live: രാജി വിവാദം - ശ്രീലേഖയ്ക്ക് ആരോഗ്യപ്രശ്നം തന്നെയെന്ന് വിശ്വസിക്കുന്നുവെന്ന് ശബരിനാഥൻ, പെറ്റി പൊളിറ്റിക്സിന്റെ ആളാണെന്ന് കരുതുന്നില്ല