'ഒന്നും അറിഞ്ഞില്ല അല്ലേ, ന്നന്നായി...'; അടൂർ പ്രകാശിനെതിരേ പരോക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ്

Published : Oct 06, 2026, 08:31 AM IST
nijesh aravind against adoor prakash

Synopsis

മുഖ്യമന്ത്രി വി ഡി സതീശനെതിരേ പരാതി ഉന്നയിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരേ പരോക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ്. കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ആണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അടൂർ പ്രകാശിനെതിരേ പരിഹാസവുമായി രം​ഗത്തെത്തിയത്.

കോഴിക്കോട്: മുഖ്യമന്ത്രി വി ഡി സതീശനെതിരേ പരാതി ഉന്നയിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരേ പരോക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ്. കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ആണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അടൂർ പ്രകാശിനെതിരേ പരിഹാസവുമായി രം​ഗത്തെത്തിയത്. സർക്കാരിന്റെ എല്ലാ നല്ല തീരുമാനങ്ങളും അദ്ദേഹത്തിന്റെ കൂടി തീരുമാനമായിരുന്നു എന്നാണ് താൻ കരുതിയതെന്നും ഒന്നും അറിഞ്ഞില്ല അല്ലേ, നന്നായി എന്നുമാണ് നിജേഷ് അരവിന്ദ് ഫെയ്സ്ബുക്കിൽ കുറിച്ചത്. നിജേഷിന്റെ പോസ്റ്റിനെ അനുകൂലിച്ച് ഒട്ടേറെ കമന്റുകളുമുണ്ട്.

ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:-

‘’ഞാൻ കരുതിയത്

പ്രിയദർശിനി സൗജന്യയാത്രയും

കൃത്യസമയത്തുള്ള ക്ഷേമപെൻഷന്നും

ഓണം വിപണിയിലെ ഇടപെടലുകളും

ഓപ്പറേഷൻ തൂഫാനും

പി എം ശ്രീ ഉപസമിതിയും

PSC ലിസ്റ്റ് നീട്ടിയതും

വയോജന്ന വകുപ്പ് പ്രാവർത്തികമായതും

ആശാവർക്കർ , അംങ്കണവാടി ജീവനക്കാരുടെ

വേതന വർദ്ധനവും

ഗ്യാനേഷ്കുമാറിൻ്റെ വിജിലൻസ്കേസും

എല്ലാം അദ്ദേഹത്തിൻ്റെ കൂടി

തീരുമാനമായിരുന്നു എന്നാണ്...

ഒന്നും അറിഞ്ഞില്ല ..

അല്ലേ..

ന്നന്നായി.''

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അടൂർ പ്രകാശിൻ്റെ പരാതി : സർക്കാർ-പാർട്ടി ഏകോപന സമിതി വന്നേക്കും, ഹൈക്കമാൻഡ് നേതൃത്വത്തിൽ ചർച്ചയ്ക്ക് സാധ്യത
കേരളത്തിൽ വീണ്ടും മഴ കനക്കുന്നു, ഇന്ന് പരക്കെ മഴ സാധ്യത, 7 ജില്ലകളിൽ മഞ്ഞ അലർട്ട്; ഒപ്പം കള്ളക്കടൽ ജാഗ്രത നിർദ്ദേശവും