ഉമ്മൻചാണ്ടി ജനങ്ങൾക്കൊപ്പം പ്രവർത്തിച്ച നേതാവ്, ഉമ്മൻചാണ്ടിയുടെ വഴിയെ പൊതുപ്രവർത്തകർ സഞ്ചരിക്കണം: രാഹുൽ ഗാന്ധി

Published : Jul 25, 2023, 06:47 PM ISTUpdated : Jul 25, 2023, 08:00 PM IST
ഉമ്മൻചാണ്ടി ജനങ്ങൾക്കൊപ്പം പ്രവർത്തിച്ച നേതാവ്, ഉമ്മൻചാണ്ടിയുടെ വഴിയെ പൊതുപ്രവർത്തകർ സഞ്ചരിക്കണം: രാഹുൽ ഗാന്ധി

Synopsis

ഉമ്മൻ ചാണ്ടി ജനങ്ങൾക്ക് ഇടയിൽ നിന്ന് ഉയർന്നു വന്ന നേതാവാണ്. അദ്ദേഹം എനിക്ക് വഴി കാട്ടിയായിരുന്നു. ഉമ്മൻ ചാണ്ടിയിലൂടെ കേരളത്തിലെ ജനങ്ങളെ എനിക്ക് മനസ്സിലാക്കാൻ സാധിച്ചുവെന്നും രാഹുൽ പറഞ്ഞു. 

മലപ്പുറം: രാഷ്ട്രീയ നേതാക്കൾ ജനങ്ങളിൽ നിന്നാണ് ഉയർന്നു വരേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉമ്മൻ ചാണ്ടി ജനങ്ങൾക്ക് ഇടയിൽ നിന്ന് ഉയർന്നു വന്ന നേതാവാണ്. അദ്ദേഹം എനിക്ക് വഴി കാട്ടിയായിരുന്നു. ഉമ്മൻ ചാണ്ടിയിലൂടെ കേരളത്തിലെ ജനങ്ങളെ എനിക്ക് മനസ്സിലാക്കാൻ സാധിച്ചുവെന്നും രാഹുൽ പറഞ്ഞു. മലപ്പുറത്ത് ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ. 

മണിപ്പൂർ: പാർലമെന്റ് നാലാം ദിനവും പ്രക്ഷുബ്ധം: പ്രതിപക്ഷ സഖ്യത്തിനെതിരെ മോദി, തിരിച്ചടിച്ച് രാഹുൽ

ഭാരത് ജോഡോ യാത്ര കേരളത്തിൽ എത്തിയപ്പോൾ അസുഖ ബാധിതൻ ആയിട്ടും ഉമ്മൻ ചാണ്ടി എന്റെ കൂടെ നടക്കണമെന്ന് പറഞ്ഞു. തടഞ്ഞിട്ടും അദ്ദേഹം പിന്മാറാൻ തയ്യാറാവാതിരുന്നതോടെ കൂടെ നടക്കാൻ താൻ സമ്മതിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കൈ പിടിച്ചു ഞാൻ നടന്നു. ഉമ്മൻ ചാണ്ടിയെ കുറിച്ച് ഒരു മോശം വാക്ക് പോലും ഞാൻ ഇത് വരെ കേട്ടിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ വഴിയിലൂടെ എല്ലാവരും സഞ്ചരിക്കണമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. 

ഉമ്മൻചാണ്ടി അനുസ്മരണത്തിലെ മുദ്രാവാക്യം വിളി ഒറ്റപ്പെട്ട സംഭവം, വിവാദമാക്കേണ്ട: എംവി ഗോവിന്ദൻ

അതേസമയം, തിരുവനന്തപുരത്ത് നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണത്തിലെ മുദ്രാവാക്യം വിളിയെ ഒറ്റപ്പെട്ട സംഭവം ആയിട്ട് കണ്ടാൽ മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. അതിന് വലിയ ഗൗരവമില്ല. എല്ലാവരും ചേർന്ന് ഉമ്മൻചാണ്ടിയെ അനുസ്മരിച്ചതാണ്. അതിൽ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം വന്നാൽ ആവശ്യമായ എല്ലാ ക്രമീകരങ്ങളും ഒരുക്കുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. ഉമ്മൻചാണ്ടി അനുസ്മരണത്തിൽ പ്രസംഗിക്കാൻ മുഖ്യമന്ത്രി എഴുന്നേറ്റതോടെയാണ് കോണ്‍ഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്.

https://www.youtube.com/watch?v=lQSoxMiZVX0

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുടുക്കിയതാണോയെന്ന ചോദ്യത്തിൽ പ്രതികരിച്ച് തന്ത്രി കണ്ഠര് രാജീവര്; തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി
12000 സ്കൂളുകൾ, 1200 ലധികം കോളേജുകൾ, 5 ലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും, ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്, വിവരങ്ങൾ