ആരോപണം ഉന്നയിക്കുന്നവർ മുഖത്തുനോക്കി പറയട്ടെയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ; 'കെപിസിസി പ്രസിഡന്റ് ആകാനുള്ള ആഗ്രഹം നേതൃത്വത്തെ അറിയിച്ചു'

Published : Nov 14, 2026, 11:54 AM IST
raj mohan unnithan

Synopsis

തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവർ മുഖത്തുനോക്കി പറയണമെന്നും അവർ തന്റെ മറുപടിക്ക് അർഹരല്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ. കെപിസിസി പ്രസിഡന്റാകാനുള്ള ആഗ്രഹം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും തന്റെ തുറന്നുപറച്ചിലുകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂർ: ആരോപണം ഉന്നയിക്കുന്നവർ മുഖത്തുനോക്കി പറയട്ടെ എന്നും ആരോപണം ഉന്നയിക്കുന്നവർ എന്റെ മറുപടിക്ക് യോഗ്യരല്ലെന്നും കോൺ​ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. അപ്രിയ സത്യങ്ങൾ വിളിച്ചു പറയുന്നത് കൊണ്ടാണ് ചിലർ അസ്വസ്ഥരാകുന്നതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. തൻ്റെ പ്രതികരണങ്ങൾ ആരെയാണ് അസ്വസ്ഥമാക്കുന്നതെന്ന് മനസിലാവുന്നുണ്ട്. ഡിസിസി ഭാരവാഹികൾ മാത്രം പങ്കെടുത്ത യോഗത്തിലെ വിവരങ്ങൾ എങ്ങനെ പുറത്തുവന്നുവെന്ന് തനിക്കറിയില്ല. കെപിസിസി പ്രസിഡന്റ് ആകാനുള്ള തന്റെ ആഗ്രഹം നേരിട്ട് നേതൃത്വത്തെ അറിയിച്ചതാണ്. തീരുമാനം എടുക്കേണ്ടത് നേതൃത്വമാണെന്നും ജീവനുള്ള കാലത്തോളം തന്റെ തുറന്നുപറച്ചിലുകൾ തുടരുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

ഇന്നലെയാണ് രാജ്മോഹൻ ഉണ്ണിത്താനെതിരെ കാസർകോട് ഡിസിസി പ്രസിഡന്റ് രം​ഗത്തെത്തിയത്. കെപിസിസി ഭാരവാഹിയോഗത്തിലാണ് രൂക്ഷ വിമർശനമുണ്ടായത്. സംസ്ഥാന നേതൃത്വത്തിനെതിരായ ഉണ്ണിത്താന്റെ പരസ്യ പ്രതികരണങ്ങൾക്കെതിരെയാണ് വിമർശനം. യോഗത്തിൽ ഉണ്ണിത്താനെതിരായ വിമർശനങ്ങൾക്ക് പിന്തുണയും ലഭിച്ചു. ബോർഡ്- കോർപറേഷൻ വിഭജനം വൈകുന്നതിലും കെപിസിസി ഭാരവാഹി യോഗത്തിൽ വിമർശനമുണ്ടായി. ഭരണമാറ്റം ഉണ്ടായെന്ന ഫീൽ ഇല്ലെന്നാണ് വാദം. ബോർഡ് കോർപറേഷൻ വിഭജനം വൈകിയെന്ന് സണ്ണി ജോസഫ് കെപിസിസി ഭാരവാഹി യോഗത്തിൽ സമ്മതിച്ചു. യുഡിഎഫ് സർക്കാരിനെതിരെയും അടൂർ പ്രകാശ്, സണ്ണി ജോസഫ്, കെസി വേണുഗോപാൽ എന്നിവർക്കെതിരെയും കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായ വിമർശനമാണ് രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാനവീയം വീഥിയിൽ ഗായിക പുഷ്പവതിയെ പാടാൻ അനുവദിക്കണം, അനുമതി നിഷേധിച്ച കോർപ്പറേഷൻ നടപടി പുനഃപരിശോധിക്കണം; മന്ത്രി പിസി വിഷ്ണുനാഥ്
എംജി സർവ്വകലാശാലയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധം, ഉത്തരവ് അടിയന്തരമായി പിൻവലിക്കണം: മന്ത്രി റോജി എം ജോൺ