കോഴഞ്ചേരി പുതിയ പാലത്തിന്‍റെ ക്രെഡിറ്റിന് വാദങ്ങൾ നിരത്തി വീണ ജോര്‍ജും അബിൻ വർക്കിയും; രണ്ട് കൂട്ടരും കൂടി മുറിച്ചെടുത്തോട്ടെ എന്ന് നാട്ടുകാർ

Published : Nov 14, 2026, 10:30 AM IST
veena george abin varkey

Synopsis

കോഴഞ്ചേരി പുതിയ പാലത്തിന്റെ നിർമ്മാണ അവകാശങ്ങളെച്ചൊല്ലി വീണ ജോർജും അബിൻ വർക്കിയും തമ്മിൽ ഫേസ്ബുക്കിൽ വാഗ്വാദം. 2016-ൽ എൽ.ഡി.എഫ് സർക്കാരാണ് പാലം പ്രഖ്യാപിച്ചതെന്ന് വീണ ജോർജ് വാദിക്കുമ്പോൾ, 2012-ൽ യു.ഡി.എഫ് ആണ് ആദ്യ ഫണ്ട് അനുവദിച്ചതെന്ന് അബിൻ വർക്കി വ്യക്തമാക്കുന്നു.

പത്തനംതിട്ട: കോഴഞ്ചേരി പുതിയ പാലത്തിന്‍റെ ഉദ്ഘാടനത്തെയും നിർമ്മാണവുമായി ബന്ധപ്പെട്ട അവകാശവാദങ്ങളെയും ചൊല്ലി മുൻ എംഎൽഎ വീണ ജോർജും നിലവിലെ എംഎൽഎ അബിൻ വർക്കിയും തമ്മിൽ ഫേസ്ബുക്കിൽ വാഗ്വാദം. പാലത്തിന്‍റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പരസ്പരം വിരുദ്ധമായ അവകാശവാദങ്ങളാണ് ഇരുവരും ഉന്നയിക്കുന്നത്. 2016ൽ താൻ ആറന്മുള എംഎൽഎ ആയ ആദ്യ വർഷം നടത്തിയ നിരന്തരമായ അഭ്യർത്ഥനയെത്തുടർന്നാണ് ഒന്നാം എൽ.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ കോഴഞ്ചേരി പുതിയ പാലം പ്രഖ്യാപിച്ചതെന്ന് വീണ ജോർജ് വ്യക്തമാക്കുന്നു.

2016 ഒക്ടോബർ 31-ലെ ഉത്തരവ് പ്രകാരം 22.02 കോടി രൂപയുടെ ഭരണാനുമതിയും, 2017 ഓഗസ്റ്റ് 21-ന് 19.77 കോടി രൂപയുടെ സാമ്പത്തികാനുമതിയും കിഫ്ബി വഴി നൽകി. 2018-ൽ അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചതെന്നും മുൻ എംഎൽഎ പറയുന്നു. എന്നാല്‍, 2018-ലെ മഹാപ്രളയം, തുടർന്നുള്ള വർഷങ്ങളിലെ കനത്ത മഴ, കൊവിഡ് മഹാമാരി, ജിഎസ്‍ടി കേസുകൾ, മാരാമൺ കരയിലെയും വണ്ടിപ്പേട്ടയിലെയും സ്ഥലമേറ്റെടുപ്പ് വ്യവഹാരങ്ങൾ, കോടതി സ്റ്റേകൾ എന്നിവ കാരണം നിർമ്മാണം ഏറെ വൈകി. കോടതിവിധിയെത്തുടർന്ന് ആദ്യ കരാറുകാരൻ പിന്മാറിയതിനെത്തുടർന്ന് ആറ് തവണ റീടെണ്ടർ ചെയ്യേണ്ടി വന്നു.

2024 ജനുവരിയിൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി ഭൂവുടമകളുടെ അക്കൗണ്ടുകളിലേക്ക് സർക്കാർ പണം കൈമാറിയിരുന്നുവെന്നും, നിലവിലെ എംഎൽഎ ഇപ്പോൾ നടത്തുന്ന അവകാശവാദങ്ങൾ തെറ്റാണെന്നും അവർ ആരോപിക്കുന്നു. പാലം അനുവദിച്ചതും പണം തന്നതും യു.ഡിഎഫ് ആണെന്ന പ്രചാരണം നുണയാണെന്നും, സത്യസന്ധതയുണ്ടെങ്കിൽ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് വീണ ജോർജ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

അബിൻ വർക്കിയുടെ വാദങ്ങൾ

കോഴഞ്ചേരി പുതിയ പാലം ഉദ്ഘാടനത്തിന് രാഷ്ട്രീയമില്ലെന്നും, പാലം നിർമ്മാണത്തിന് ആദ്യം ഫണ്ട് അനുവദിച്ചപ്പോഴത്തെ എംഎൽഎ ശിവദാസൻ നായരെയും നിർമ്മാണ ഘട്ടത്തിലെ എംഎൽഎയായ വീണ ജോർജിനെയും ചടങ്ങിന് ക്ഷണിക്കാൻ വ്യക്തിപരമായി ആഗ്രഹിച്ചിരുന്നുവെന്നും അബിൻ വർക്കി വ്യക്തമാക്കുന്നു. എന്നാൽ മുൻകാലങ്ങളിൽ എൽഡിഎഫ് സർക്കാർ സമാനമായ രീതിയിൽ മാന്യത കാണിച്ചിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

താൻ നുണ പറയുകയല്ലെന്നും, ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും കെ എം മാണി ധനകാര്യമന്ത്രിയുമായിരുന്ന 2012-13 കാലഘട്ടത്തിലെ ബജറ്റിൽ ശിവദാസൻ നായരുടെ പ്രത്യേക ആവശ്യപ്രകാരമാണ് പാലത്തിന് ആദ്യമായി 2 കോടി രൂപ ഫണ്ട് അനുവദിച്ചതെന്നും അബിൻ വർക്കി പറയുന്നു. 2013 മാർച്ച് 13ലെ ഉത്തരവ് പ്രകാരമാണ് 2 കോടി രൂപ അനുവദിച്ചതെന്നും, മണ്ണ് പരിശോധന, അതിർത്തി നിർണ്ണയം, ഡിസൈൻ ഡ്രോയിങ് എന്നിവയ്ക്കായി ഈ തുക വിനിയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കുന്നു. ഈ തുടർച്ചയാണ് പിന്നീട് കൂടുതൽ ഫണ്ടോടെ പാലം പണി ആരംഭിക്കാൻ സാധ്യമാക്കിയതെന്നാണ് അബിന്‍റെ വാദം. തർക്കം വേണ്ട, രണ്ട് കൂട്ടരും കൂടി പാലം മുറിച്ചു എടുത്തോട്ടെ എന്നാണ് നാട്ടുകാരുടെ പ്രതികരണം. കോഴഞ്ചേരി പുതിയ പാലത്തിൽ ഉദ്ഘാടനത്തിന്‍റെ ഭാഗമായി രണ്ട് ഫ്ലക്സ് ബോർഡുകൾ ഉയർന്നതോടെയാണ് നാട്ടുകാര്‍ ഇത്തരത്തിൽ പ്രതികരിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'മുന്നണിയില്‍ പരി​ഗണന ലീ​ഗിന് മാത്രം, ലീഗിൽ നിന്നാണ് കോണ്‍ഗ്രസ് പദവികള്‍ അറിയുന്നത്'; കടുത്ത അതൃപ്തിയിൽ എ ​ഗ്രൂപ്പ്
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുടരുന്നു; അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അയ്യപ്പഭക്തർക്ക് കമ്പംമെട്ടിൽ ഇടത്താവളം യാഥാർഥ്യമായില്ല