നായരായത് കൊണ്ടാണ് കെപിസിസി അധ്യക്ഷ പദവി നൽകാത്തതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ; 'താനാണ് കെപിസിസി അധ്യക്ഷനാകാൻ പൂർണ്ണമായും യോഗ്യൻ'

Published : Oct 29, 2026, 09:21 AM IST
raj mohan unnithan, nerrekha programme

Synopsis

നായരായത് കൊണ്ടാണ് കെപിസിസി അധ്യക്ഷ പദവി നൽകാത്തതെന്ന് കോൺ​ഗ്രസിൻ്റെ മുതിർന്ന നേതാവ് രാജ് മോഹൻ ഉണ്ണിത്താൻ. പ്രധാന സ്ഥാനത്തുള്ളവരെല്ലാം ഈ സമുദായത്തിൽ നിന്നാണെന്നാണ് കാരണമായി പറയുന്നതെന്നും ഉണ്ണിത്താൻ

തിരുവനന്തപുരം: നായരായത് കൊണ്ടാണ് തനിക്ക് കെപിസിസി അധ്യക്ഷ പദവി നൽകാത്തതെന്ന് കോൺ​ഗ്രസിൻ്റെ മുതിർന്ന നേതാവും കാസർകോട് എംപിയുമായ രാജ്‌മോഹൻ ഉണ്ണിത്താൻ. പ്രധാന സ്ഥാനത്തുള്ളവരെല്ലാം ഈ സമുദായത്തിൽ നിന്നാണെന്നാണ് കാരണമായി പറയുന്നത്. സമുദായം നോക്കി സ്ഥാനങ്ങൾ നൽകിയിട്ട് കോൺഗ്രസിന് ഒരു പ്രയോജനവും കിട്ടിയിട്ടില്ല. താനാണ് കെപിസിസി അധ്യക്ഷനാകാൻ പൂർണ്ണമായും യോഗ്യനെന്നും രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ നേർരേഖയിലാണ് ഉണ്ണിത്താൻ്റെ പ്രതികരണം.

കെസിയുടെ ആളുകളാണെന്ന് പറഞ്ഞ് ചിലർ നടത്തുന്ന പ്രസ്താവനകൾ അദ്ദേഹത്തിന് ദോഷമുണ്ടാക്കുന്നു. സ്ഥാനമാനങ്ങൾക്ക് വേണ്ടിയാണിത്. കൂടെ നടന്ന് അദ്ദേഹത്തെ വിവാദത്തിലാക്കാൻ ശ്രമിക്കുകയാണ്. ഇതൊന്നും കെസി വേണു​ഗോപാൽ അറിഞ്ഞിട്ടല്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കന്നുകാലികളെ വെടിവച്ചു കൊല്ലും, ഇറച്ചി കടത്തും; ക്രമിനൽ സംഘത്തിലെ പ്രതി പിടിയിൽ
ബിഎൽഎം കോഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പ്രേംകുമാർ അറസ്‌റ്റിൽ; 5000 കോടിയുടെ തട്ടിപ്പ്; നിക്ഷേപകരുടെ പണം സ്വകാര്യ ആവശ്യത്തിന് വകമാറ്റിയെന്ന് കേസ്