കന്നുകാലികളെ വെടിവച്ചു കൊല്ലും, ഇറച്ചി കടത്തും; ക്രമിനൽ സംഘത്തിലെ പ്രതി പിടിയിൽ

Published : Oct 29, 2026, 09:05 AM IST
kollam police arrest accused in cattle killing and meat smuggling case

Synopsis

കന്നുകാലികളെ വെടിവച്ചു കൊന്ന് ഇറച്ചി കടത്തി കൊണ്ടു പോകുന്ന സംഘത്തിലെ പ്രതി പോലീസ് പിടിയിൽ.

കൊല്ലം: കന്നുകാലികളെ വെടിവച്ചു കൊന്ന് ഇറച്ചി കടത്തി കൊണ്ടു പോകുന്ന സംഘത്തിലെ പ്രതി പോലീസ് പിടിയിൽ. ആയിരനല്ലൂർ സ്വദേശി സജു സാബു (27 ) ആണ് ഏരൂർ പോലീസിന്‍റെ പിടിയിലായത്. ഏരൂർ ഓയിൽപാം എസ്റ്റേറ്റിൽ അതിക്രമിച്ചു കയറി കന്നുകാലികളെ വെടിവച്ചു കൊന്ന് ഇറച്ചി കടത്തി കൊണ്ടു പോകുന്ന സംഘത്തിലെ പ്രധാനപ്രതിയാണ് ഇയാൾ എന്നാണ് വിവരം. ഏരൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി ഒളിവിൽ പോയിരുന്നു.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു. അഞ്ചൽ സർക്കിൾ ഇൻസ്പെക്ടർ ശ്രീ. ഗോപകുമാർ.കെ.ജി, അസിസ്റ്റന്‍റ് പോലീസ് സബ് ഇൻസ്പെക്ടർ വിനോദ് കുമാർ, സിവിൽ പോലീസ് ഓഫീസറായ മുരളീ കൃഷ്ണ എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നായരായത് കൊണ്ടാണ് കെപിസിസി അധ്യക്ഷ പദവി നൽകാത്തതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ; 'താനാണ് കെപിസിസി അധ്യക്ഷനാകാൻ പൂർണ്ണമായും യോഗ്യൻ'
ബിഎൽഎം കോഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പ്രേംകുമാർ അറസ്‌റ്റിൽ; 5000 കോടിയുടെ തട്ടിപ്പ്; നിക്ഷേപകരുടെ പണം സ്വകാര്യ ആവശ്യത്തിന് വകമാറ്റിയെന്ന് കേസ്