എന്റെ നേതൃത്വത്തിൽ നേരത്തെ എത്രയോ ഉപതെരഞ്ഞെടുപ്പ് ജയിച്ചു, തന്നെയാരും ക്യാപ്ടൻ ആക്കിയില്ല: പരിഭവം പറ‍ഞ്ഞ് ചെന്നിത്തല

Published : Jun 26, 2025, 11:26 AM IST
satheesan chennithala

Synopsis

പ്രതിപക്ഷ നേതാവ് നന്നായി പ്രവർത്തിച്ചുവെന്നും ഇതിനോടൊപ്പം ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം: തന്നെയാരും ക്യാപ്ടൻ എന്നു വിളിച്ചില്ലെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തന്റെ നേതൃത്വത്തിൽ നേരത്തെ എത്രയോ ഉപതെരഞ്ഞെടുപ്പ് ജയിച്ചു. അന്ന് തന്നെയാരും ക്യാപ്ടൻ ആക്കിയില്ലെന്നും കാലാളും ആക്കിയില്ലെന്നും ചെന്നിത്തല പറഞ്ഞു. സതീശനെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചതിൽ ഏഷ്യാനെറ്റ് ന്യൂസിനോടാണ് ചെന്നിത്തല പരിഭവം പ്രകടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് നന്നായി പ്രവർത്തിച്ചുവെന്നും ഇതിനോടൊപ്പം ചെന്നിത്തല പറഞ്ഞു. 

ഒറ്റക്കെട്ടായി നിന്നാൽ ഏത് സീറ്റിലും ജയിക്കാം എന്നതാണ് നിലമ്പൂർ പാഠം. ലീഗിനും തങ്ങൾക്കും കുഞ്ഞാലിക്കുട്ടിക്കും ബിഗ് സല്യൂട്ട് നൽകുന്നു. ഇടത് സർക്കാരിന് കിട്ടിയത് വലിയ പ്രഹരമാണ്. ലീഗ് ഷൗക്കത്തിനെ സ്വന്തം സ്ഥാനാർഥിയായി കണ്ടു. ആർഎസ്എസ് വോട്ട് പിടിച്ചത് സ്വരാജാണ്. നിലമ്പൂരിൽ സർക്കാർ വിരുദ്ധ വികാരം അലയടിച്ചു. ഭരണമാറ്റത്തിന്റ കേളി കൊട്ട് നിലമ്പൂരിൽ ഉയർന്നുവെന്നും ചെന്നിത്തല പറഞ്ഞു.

അൻവറിനെ ഒപ്പം നിർത്താൻ ശ്രമിച്ചിരുന്നു. ഷൗക്കത്തിനെ അൻവർ വിമർശിച്ചതാണ് തടസമായത്. തിരുത്താൻ പറഞ്ഞിട്ടും കേട്ടില്ല. അതോടെ ആണ് യുഡിഎഫ് അൻവറിനോട് നോ പറഞ്ഞത്. അൻവറിന് വേണ്ടി താൻ സംസാരിച്ചു എന്ന ക്യാപ്സുൾ ഇറങ്ങുന്നുണ്ട്. പിന്നിൽ ആരാണ് എന്ന് എല്ലാർക്കും അറിയാം. യുഡിഎഫ് തീരുമാനത്തിന് വിരുദ്ധ നിലപാട് എടുത്തിട്ടില്ല. അൻവറിൽ വ്യത്യസ്ത നിലപാട് ഇല്ല. അൻവറിൽ ഒറ്റക്ക് അഭിപ്രായം പറയാൻ ഇല്ല. ചർച്ച ചെയ്തു പറയേണ്ട കാര്യമാണത്. ഭരണ മാറ്റം ഉണ്ടായാൽ ആര് നയിക്കണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. പരിഭവം പറയാത്ത ആളാണ് താൻ. ഒരിക്കലും പാർട്ടിയെ തള്ളിപറയാത്ത ആളാണ് താനെന്നും ചെന്നിത്തല പറ‍ഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം