'പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിൽ താൻ അപമാനിതനായി', സോണിയ ഗാന്ധിയെ പ്രതിഷേധമറിയിച്ച് രമേശ് ചെന്നിത്തല

Published : May 28, 2021, 02:31 PM ISTUpdated : May 28, 2021, 02:37 PM IST
'പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിൽ താൻ അപമാനിതനായി', സോണിയ ഗാന്ധിയെ പ്രതിഷേധമറിയിച്ച് രമേശ് ചെന്നിത്തല

Synopsis

പ്രതിപക്ഷ നേതാവായി ഒരാളെ നേരത്തെ തീരുമാനിച്ചിരുന്നത് തന്നെ അറിയിച്ചിരുന്നില്ല. തീരുമാനം നേരത്തെ അറിയിച്ചിരുന്നെങ്കിൽ താൻ പിന്മാറുമായിരുന്നു വെന്നുമാണ് കത്തിൽ പറയുന്നത്.  

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്സിലുണ്ടായ പൊട്ടിത്തെറി കൂടുതൽ മറനീക്കി പുറത്ത് വരുന്നു. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് സോണിയ ഗാന്ധിയെ പ്രതിഷേധമറിയിച്ച് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിൽ താൻ അപമാനിതനായെന്ന് രണ്ട് ദിവസം മുമ്പ് സോണിയാ ഗാന്ധിക്ക് നൽകിയ കത്തിൽ ചെന്നിത്തല പറയുന്നു.

പ്രതിപക്ഷ നേതാവായി ഒരാളെ നേരത്തെ തീരുമാനിച്ചിരുന്നത് തന്നെ അറിയിച്ചിരുന്നില്ല. തീരുമാനം നേരത്തെ അറിയിച്ചിരുന്നെങ്കിൽ താൻ പിന്മാറുമായിരുന്നുവെന്നുമാണ് കത്തിൽ പറയുന്നത്. ഇതോടൊപ്പം പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് സർക്കാരിനെതിരായ തന്റെ പോരാട്ടങ്ങൾക്ക് പാർട്ടിയിൽ സ്വീകാര്യത കിട്ടിയില്ലെന്നും ചെന്നിത്തല സോണിയയെ അറിയിച്ചതായാണ് വിവരം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഉമര്‍ ഫൈസി മുക്കം എടുക്കാത്ത നാണയമാണെന്ന് മായിന്‍ ഹാജി'; രൂക്ഷ വിമര്‍ശനവുമായി സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍
അഡ്വ. ബിഎൻ ഹസ്കർ സിപിഎം വിട്ടു; പാർട്ടിയുമായുള്ള 36 വർഷത്തെ ബന്ധം അവസാനിപ്പിച്ചു, ഇനി ആർഎസ്പിയിൽ