കേരളത്തിൽ 75ലധികം സീറ്റുകൾ യുഡിഎഫിന് കിട്ടുമെന്ന് ശശി തരൂർ; എക്സിറ്റ് പോളുകളുടെ ആരാധകനല്ല താനെന്നും പ്രതികരണം

Published : Apr 30, 2026, 04:49 PM ISTUpdated : Apr 30, 2026, 04:56 PM IST
Shashi tharoor

Synopsis

എക്സിറ്റ് പോളുകളുടെ ആരാധകനല്ല താനെന്നും സാമ്പിളുകൾ സ്വീകരിക്കുന്ന രീതികൾ ശാസ്ത്രീയമല്ലെന്നും ശശി തരൂർ. ബംഗാളിൽ പലരും പ്രതികരിക്കാൻ പോലും തയ്യാറായിട്ടില്ലെന്നും ശശി തരൂർ പ്രതികരിച്ചു.

ദില്ലി: കേരളത്തിൽ 75ലധികം സീറ്റുകൾ യുഡിഎഫിന് കിട്ടുമെന്ന് കോൺ​ഗ്രസ് നേതാവ് ശശി തരൂർ. എക്സിറ്റ് പോളുകളുടെ ആരാധകനല്ല താനെന്നും സാമ്പിളുകൾ സ്വീകരിക്കുന്ന രീതികൾ ശാസ്ത്രീയമല്ലെന്നും ശശി തരൂർ പറഞ്ഞു. ബംഗാളിൽ പലരും പ്രതികരിക്കാൻ പോലും തയ്യാറായിട്ടില്ലെന്നും ശശി തരൂർ പ്രതികരിച്ചു. എക്സിറ്റ് പോൾ ഫലം പുറത്തുവന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു തരൂർ.

വിഡി സതീശനെ പിന്തുണച്ച് സാദിഖലി ശിഹാബ് തങ്ങൾ

എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണെന്ന് കരുതുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങൾ. ആളുകളുടെ അഭിപ്രായം അത് തന്നെയാണെന്നാണ് തോന്നുന്നതെന്നും സാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടു. യുഡിഎഫ് ജനവികാരം പരിഗണിച്ച് തന്നെയായിരിക്കും തീരുമാനം എടുക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്കും ജനവികാരം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനം എടുക്കേണ്ടത് കോൺ​ഗ്രസ് ഹൈക്കമാൻഡ് ആണ്. കോൺ​ഗ്രസ് ഹൈക്കമാൻഡും ജനവികാരം മാനിച്ചായിരിക്കും തീരുമാനം എടുക്കുക. അവരും കാര്യങ്ങൾ മനസ്സിലാക്കുന്നവരാണല്ലോയെന്നും സാദിഖലി ശിഹാബ്‌ തങ്ങൾ വ്യക്തമാക്കി. അർഹതപ്പെട്ടത് ലീ​ഗിന് ലഭിക്കും. ലീഗിന്റെ അജണ്ട നിശ്ചയിക്കുന്നത് ലീഗ് തന്നെയാണെന്നും പുറത്തുള്ളവരാരും ലീഗിന്റെ അജണ്ട നിശ്ചയിക്കാറില്ലെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എസ്‌ഐയെയും കുടുംബത്തെയും ആക്രമിച്ചെന്ന പരാതിയില്‍ ട്വിസ്റ്റ്; ഉദ്യോഗസ്ഥന്‍റേത് വ്യാജ പരാതിയെന്ന ആരോപണവുമായി സൈനികന്‍ രംഗത്ത്
ചുട്ടുപഴുത്ത് കേരളം; ഏപ്രിൽ മാസത്തിൽ 63% മഴ കുറവ്, ഏറ്റവും കുറവ് മഴ ലഭിച്ചത് പാലക്കാട്ടും മലപ്പുറത്തും