തദ്ദേശ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്കും കുടുംബത്തിനും തിരുവനന്തപുരത്താണ് വോട്ട്, വ്യാജ വോട്ട് ചേര്‍ക്കാൻ ഗൂഢാലോചനയെന്ന് ടിഎൻ പ്രതാപൻ

Published : Aug 17, 2025, 08:23 PM IST
Suresh gopi Tn prathapan

Synopsis

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വോട്ട് മാറ്റത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് കെപിസിസി നേതാവ് ടി.എൻ. പ്രതാപൻ ആരോപിച്ചു. 

തൃശൂര്‍: ഇലക്ഷൻ കമ്മീഷനെ കൂട്ടുപിടിച്ച് താൻ ചെയ്ത കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കരുതേണ്ടെന്ന് കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി അംഗ ടി.എൻ. പ്രതാപൻ . തൃശൂരിൽ വോട്ട് ചേർത്തത് സാധാരണ വോട്ടർമാർ താമസം മാറുമ്പോൾ ചെയ്യുന്നതുപോലെയല്ലെന്നും, ഇതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും സുരേഷ് ഗോപിക്ക് തിരുവനന്തപുരത്തായിരുന്നു വോട്ടെന്ന് ടി.എൻ. പ്രതാപൻ ചൂണ്ടിക്കാട്ടി. എന്നാൽ, ഇത്തവണ 75,000-ത്തോളം വ്യാജ വോട്ടുകൾ ചേർക്കാനുള്ള ഗൂഢാലോചനയിൽ സുരേഷ് ഗോപിയും കുടുംബവും പങ്കാളികളായെന്നും അദ്ദേഹം ആരോപിച്ചു. തൃശൂരിലാണ് താമസിക്കുന്നതെങ്കിൽ വരാനിരിക്കുന്ന കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിലും അദ്ദേഹത്തിന്റെ പേര് ഉണ്ടാകേണ്ടിയിരുന്നു. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്കും കുടുംബത്തിനും തിരുവനന്തപുരത്താണ് വോട്ട്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞതുപോലെ താമസം മാറിയതുകൊണ്ടല്ല സുരേഷ് ഗോപി വോട്ട് ചേർത്തതെന്ന് ഇത് വ്യക്തമാക്കുന്നുണ്ടെന്നും, താമസസ്ഥലം മാറാതെയുള്ള കൃത്രിമ രേഖയുണ്ടാക്കി വോട്ട് ചേർത്തത് പൊലീസ് അന്വേഷണത്തിൽ തെളിയുമെന്നും ടി.എൻ. പ്രതാപൻ പറഞ്ഞു. ഈ ആരോപണങ്ങൾക്കാണ് സുരേഷ് ഗോപി മറുപടി പറയേണ്ടത്. സത്യം പറയുന്നവരെ അപമാനിക്കുന്ന സുരേഷ് ഗോപിയുടെ നിലപാട് തൃശൂരിന്റെ സാംസ്കാരിക പാരമ്പര്യത്തിന് ചേർന്നതല്ലെന്നും, ഇത് തൃശൂരിന്റെ പ്രതിനിധിയാകാനുള്ള യോഗ്യതയില്ലായ്മയാണ് കാണിക്കുന്നതെന്നും ടി.എൻ. പ്രതാപൻ കൂട്ടിച്ചേർത്തു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം