
തിരുവനന്തപുരം : പ്രമുഖ കോൺഗ്രസ് നേതാവും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായ വെള്ളനാട് ശശി കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക്. വെള്ളനാട് ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായ ശശി ജില്ലാ പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവച്ചാണ് സിപിഎം പ്രവേശനത്തിന് ഒരുങ്ങുന്നത്. തിരുവനന്തപുരം ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവാണ് പാർട്ടി വിടുന്നത്. വെള്ളനാട് ശശിയെ സിപിഎം സ്വാഗതം ചെയ്യുന്നെന്ന് ആനാവൂർ നാഗപ്പൻ പ്രതികരിച്ചു.
വെള്ളനാട് ശശിയെ കോൺഗ്രസ് പുറത്താക്കി
വെള്ളനാട് ശശിയെ കോൺഗ്രസ് പുറത്താക്കി. വെള്ളനാട് സർവീസ് സഹകരണ ബാങ്ക് ക്രമക്കെടിന്മേലാണ് നടപടിയെന്നാണ് ഡിസിസി നേതൃത്വം അറിയിച്ചത്. സിപിഎം പ്രവേശനത്തിന്റെ അഭ്യൂഹങ്ങൾക്കിടെയാണ് ശശിയെ കോൺഗ്രസ് പുറത്താക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam