ജലീലിന്റെ ഇ ഡി അന്വേഷണ ആവശ്യം; നിലപാട് മുഖ്യമന്ത്രിയും പാർട്ടിയും വ്യക്തമാക്കിയിട്ടുണ്ടെന്ന് വിജയരാഘവൻ

By Web TeamFirst Published Sep 9, 2021, 11:16 AM IST
Highlights

ജലീലിന് പിന്തുണ കൊടുക്കുമോ എന്ന ചോദ്യത്തിന് പിന്തുണ കൊടുക്കുന്നില്ലെന്ന് ആര് പറഞ്ഞു എന്നായിരുന്നു മറുചോദ്യം. ജലീലിനെ പിന്തുണയ്ക്കുന്നില്ല എന്നത് മാധ്യമ വ്യാഖ്യാനമാണ്. ലീഗിനോടുള്ള രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി

തിരുവനന്തപുരം: കെ ടി ജലീലിലെ തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും.  ഇ ഡി അന്വേഷണ വിഷയത്തിൽ നിലപാട് മുഖ്യമന്ത്രിയും പാർട്ടിയും വ്യക്തമാക്കിയിട്ടുണ്ടെന്ന് വിജയരാഘവൻ പറഞ്ഞു. ഇ ഡിയുടേത് ഫെഡറിലസത്തിനെതിരായ കടന്നുകയറ്റമാണെന്നും വിജയരാഘവൻ പറഞ്ഞു.

ജലീലിന് പിന്തുണ കൊടുക്കുമോ എന്ന ചോദ്യത്തിന് പിന്തുണ കൊടുക്കുന്നില്ലെന്ന് ആര് പറഞ്ഞു എന്നായിരുന്നു മറുചോദ്യം. ജലീലിനെ പിന്തുണയ്ക്കുന്നില്ല എന്നത് മാധ്യമ വ്യാഖ്യാനമാണ്. ലീഗിനോടുള്ള രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.

കെപിസിസി പ്രസിഡണ്ടിനും പ്രതിപക്ഷ നേതാവിനും ബിജെപി വിധേയത്വമെന്നും എ വിജയരാഘവൻ പരിഹസിച്ചു.  ബിജെപി സാന്നിധ്യമില്ലാത്തതിൻ്റെ കുറവ് നികത്താൻ കോൺഗ്രസ് ശ്രമിക്കുകയാണ്. ഇവർക്ക് കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണെന്നും വിജയരാഘവൻ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!