എ ഐ സി സി പുന:സംഘടന; മുല്ലപ്പള്ളി രാമചന്ദ്രന് പുതിയ പദവിക്ക് സാധ്യത

By Web TeamFirst Published Sep 9, 2021, 10:49 AM IST
Highlights

അതേസമയം ഉമ്മൻചാണ്ടി ആന്ധ്രയുടെ ചുമതലയിൽ തുടർന്നേക്കില്ലെന്നാണ് വിവരം. അനാരോഗ്യം ചൂണ്ടിക്കാട്ടി ഒഴിവാക്കിയേക്കും

ദില്ലി: എ ഐ സി സി പുന:സംഘടനയിൽ മുൻ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ പരി​ഗണിച്ചേക്കും. പദവിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇത് സംബന്ധിച്ച് ഹൈക്കമാണ്ട് മുല്ലപ്പള്ളി രാമചന്ദ്രനോട് സംസാരിച്ചെന്നാണ് സൂചന. 

അതേസമയം ഉമ്മൻചാണ്ടി ആന്ധ്രയുടെ ചുമതലയിൽ തുടർന്നേക്കില്ലെന്നാണ് വിവരം. അനാരോഗ്യം ചൂണ്ടിക്കാട്ടി ഒഴിവാക്കിയേക്കും.

കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് തോൽവിക്കുശേഷം വളരെ പെട്ടെന്ന് മുലപ്പള്ളി രാമചന്ദ്രനെ കെ പി സി സി അധ്യക്ഷ പദിവിയിൽ നിന്ന് മാറ്റിയിരുന്നു. ഡി സി സി പുന:സംഘടന വന്നപ്പോഴും മുല്ലപ്പള്ളിയുമായി കൂടിയാലോചന നടന്നില്ലെന്ന പരാതിയും ഉയർന്നിരുന്നു. ഈ സാഹച‌ര്യത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രനെ ദേശീയതലത്തിലേക്ക് പരി​ഗണിക്കുന്നത്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!