ഗ്യാനേഷ് കുമാറിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു, മോദിക്കെതിരെയും കൂടുതൽ കാര്യങ്ങൾ പുറത്തുവരും; ആഞ്ഞടിച്ച് കെ സി വേണുഗോപാൽ, കോഴിക്കോട് മഹാറാലി

Published : Nov 07, 2026, 10:37 PM IST
Congress Maha Rally in Kozhikode

Synopsis

ഇന്ത്യ മുന്നണിയുടെ സമരങ്ങൾക്ക് ഐക്യദാർഢ്യവുമായി കോഴിക്കോട് ഡിസിസിയുടെ മഹാറാലി. ഭരണഘടനാ സംരക്ഷണവും വോട്ടുകൊള്ളയും ഉയർത്തി കോഴിക്കോട് കടപ്പുറത്താണ് കോൺഗ്രസിന്റെ മഹാറാലി നടന്നത്. കേരളത്തിലെ കോൺഗ്രസിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഫ്ലാഗ് ഓഫ് ചെയ്തു.

കോഴിക്കോട്: ഭരണഘടനാ സംരക്ഷണവും വോട്ടുകൊള്ളയും ഉന്നയിച്ച് ദില്ലിയില്‍ നടക്കുന്ന സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കോഴിക്കോട് കോണ്‍ഗ്രസിന്റെ മഹാറാലിയും പൊതുസമ്മേളനവും. 'ദേശ് ബചാവോ' എന്ന പേരില്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലി ദീപാ ദാസ് മുൻഷി ഫ്ലാഗ് ഓഫ് ചെയ്തു. സമ്മേളനം സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. മാവൂര്‍ റോഡില്‍ നിന്ന് തുടങ്ങിയ റാലി കടപ്പുറത്ത് അവസാനിച്ചു. പരിപാടിയില്‍ പ്രവര്‍ത്തകരുടെ വലിയ പങ്കാളിത്തം ഉണ്ടായി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പദവിയിൽ ഗ്യാനേഷ് കുമാറിന്റെ ദിനങ്ങൾ എണ്ണപ്പെട്ടെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. വരും ദിവസങ്ങളിൽ പ്രധാനമന്ത്രിക്കെതിരെയും കൂടുതൽ കാര്യങ്ങൾ പുറത്തുവരുമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഏത് ക്രിമിനൽ കുറ്റവും ചെയ്യാൻ കഴിയുന്ന ആളാണ് താൻ എന്ന് തെളിയിച്ച ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ ഉദ്യോഗസ്ഥൻ. ദിവസങ്ങൾ എണ്ണിക്കോളൂ, ഗ്യാനേഷിന് പുറത്തുപോകേണ്ടി വരും. ഗ്യാനേഷിനെതിരെ കൂടുതൽ ഭയാനകരമായ കാര്യങ്ങൾ വരാനിരിക്കുന്ന ദിവസങ്ങളിൽ പുറത്തുവരുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

സംവാദത്തിനുള്ള രാഹുൽ ഗാന്ധിയുടെ വെല്ലുവിളിക്ക് മറുപടി ഇല്ലാതെ നരേന്ദ്ര മോദി ഓടി ഒളിച്ചുവെന്നും കെ സി വേണുഗോപാൽ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ മോദിക്കെതിരെ പുറത്തുവരും. ഏറ്റവും അപമാനകരമായ രീതിയിൽ പുറത്തുപോകുന്ന പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറും. രാഹുൽ ഗാന്ധി എന്തു ചെയ്യുമെന്ന് മോദിക്ക് ഉടൻ അറിഞ്ഞു ബോധ്യപ്പെടുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സുഹൈൽ അൻസാരി ഉൾപ്പെട്ട ആത്മഹത്യപ്രേരണ കേസിൽ വഴിത്തിരിവ്, യുവതിയുടെ ഭർത്താവ് അറസ്റ്റിൽ
കൊച്ചി നഗരത്തിൽ നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി ഏഴ് മണി വരെ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി