ഭാരത് ജോഡോ യാത്രാ പ്രചാരണ ബോർഡിൽ സവർക്കർ, മണ്ഡലം പ്രസിഡണ്ടിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ് 

Published : Sep 21, 2022, 04:37 PM ISTUpdated : Sep 21, 2022, 04:46 PM IST
ഭാരത് ജോഡോ യാത്രാ പ്രചാരണ ബോർഡിൽ സവർക്കർ, മണ്ഡലം പ്രസിഡണ്ടിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ് 

Synopsis

ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി എറണാകുളം നെടുമ്പാശ്ശേരി അത്താണിയിൽ സ്ഥാപിച്ച പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രവും ഉൾപ്പെട്ടത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.

കൊച്ചി : ഭാരത് ജോഡോ യാത്രാ പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രം വെച്ച സംഭവത്തിൽ, നടപടിയുമായി കോൺഗ്രസ്. ഐഎൻടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡണ്ട് സുരേഷിനെ സസ്പെൻഡ് ചെയ്തു. ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി എറണാകുളം നെടുമ്പാശ്ശേരി അത്താണിയിൽ സ്ഥാപിച്ച പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രവും ഉൾപ്പെട്ടത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.

സ്ഥിതി നിരീക്ഷിച്ച് ശശി തരൂർ; വോട്ടർ പട്ടിക പരിശോധിക്കാനായി എഐസിസി ആസ്ഥാനത്ത്

അബദ്ധം മനസിലായതോടെ കോൺഗ്രസ് പ്രവർത്തകരെത്തി മഹാത്മാ ഗാന്ധിയുടെ ചിത്രം ഉപയോഗിച്ച് മറച്ചെങ്കിലും, സംഭവം ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.  പ്രചാരണ ബോ‍ർഡ് സ്പോൺസർ ചെയ്ത പാർട്ടി അനുഭാവിയ്ക്ക് സംഭവിച്ച പിഴവാണിതെന്നും അബദ്ധം ശ്രദ്ധയിൽപെട്ടപ്പോൾ ഉടൻ തിരുത്തിയെന്നും പ്രാദേശിക കോൺഗ്രസ് നേതാക്കൾ വിശദീകരിച്ചു.

ഭാരത് ജോഡോ യാത്ര പ്രചാരണ പോസ്റ്ററിൽ സവർക്കറും, വിവാദമായതോടെ മുക്കി, ഗാന്ധിചിത്രം വച്ച് മറച്ചു

 

PREV
Read more Articles on
click me!

Recommended Stories

മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ
വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ