കെഎസ് യു പ്രവർത്തകരെ സ്റ്റേഷനിൽ കയറി ഇറക്കി കോൺ​ഗ്രസ് എംപിയും എംഎൽഎയും; കാലടി സ്റ്റേഷനിൽ നാടകീയ രം​ഗങ്ങൾ

Published : Jul 16, 2023, 10:32 AM ISTUpdated : Jul 16, 2023, 11:11 AM IST
കെഎസ് യു പ്രവർത്തകരെ സ്റ്റേഷനിൽ കയറി ഇറക്കി കോൺ​ഗ്രസ് എംപിയും എംഎൽഎയും; കാലടി സ്റ്റേഷനിൽ നാടകീയ രം​ഗങ്ങൾ

Synopsis

ഇന്ന് പുലർച്ചെയാണ് 7 വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിൽ 2 വിദ്യാർത്ഥികളെ വീട്ടിൽ നിന്ന് ഇന്ന് പുലർച്ചെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇതിലായിരുന്നു പ്രതിഷേധം ഉയർന്നത്.   

കാലടി: കാലടി പൊലീസ് സ്റ്റേഷനിൽ കയറി കെഎസ് യു പ്രവർത്തകരെ വിളിച്ചിറക്കി കോൺ​ഗ്രസ് നേതാക്കൾ. ബെന്നി ബഹനാൻ എം.പിയും എം എൽ എമാരായ റോജി എം ജോണും സനീഷ് ജോസഫുമാണ് പൊലീസ് സ്റ്റേഷനിലെത്തി കെഎസ് യു പ്രവർത്തകരെ മോചിപ്പിച്ചത്. ഇന്ന് പുലർച്ചെയാണ് 7 വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിൽ 2 വിദ്യാർത്ഥികളെ വീട്ടിൽ നിന്ന് ഇന്ന് പുലർച്ചെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇതിലായിരുന്നു പ്രതിഷേധം ഉയർന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത കെ.എസ്.യു പ്രവർത്തകരെ പൊലീസ് മർദ്ദിച്ചെന്നാരോപിച്ചാണ് കോൺ​ഗ്രസ് നേതാക്കൾ പ്രതിഷേധവുമായി രം​ഗത്തെത്തിയത്. കാലടി ശ്രീശങ്കര കോളേജിലെ വിദ്യാർത്ഥികളെയാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് കോൺ​ഗ്രസ് നേതാക്കൾ സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ റോജി ജോൺ എംഎൽഎ ലോക്കപ്പിൽ നിന്ന് വിദ്യാർത്ഥികളെ പുറത്തിറക്കുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ നിഷ കുറ്റം സമ്മതിച്ചു, കുത്തിയ കത്തി ഒളിപ്പിച്ചു; ഭർത്താവിനെ കൊന്നത് ഭാര്യ തന്നെ

വിദ്യാർത്ഥികളെ സെല്ലിൽ നിന്നും പുറത്തിറക്കിയതിൽ തെറ്റിന്നാണ് റോജി എം ജോൺ എംഎൽഎയുടെ വാദം. മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു എംഎൽഎ. തന്റെ പ്രവർത്തി മറ്റുള്ളവർ വിലയിരുത്തട്ടെ. വലിയ കുറ്റവാളികളോട് എന്ന പോലെയാണ് വിദ്യാർത്ഥികളോട് പെരുമാറിയതെന്നും എംഎൽഎ പറഞ്ഞു. ലാേക്കപ്പിലിട്ട വിദ്യാർത്ഥികളെ റോജി എം.ജോൺ പുറത്തിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നു. 

'താടി താങ്ങാൻ കഴിയാത്തവർ അങ്ങാടി താങ്ങുന്നു', കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി വാസവൻ

 

 

 

 

 

PREV
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിൽ എന്ത് നീതിയെന്ന് പാർവതി തിരുവോത്ത്; മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും പ്രതികരണം
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ