
പാലക്കാട്: പൗരത്വ ഭേദഗതി നിയമം നിയമം നടപ്പാക്കാത്തതിന്റെ പേരിൽ സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനാണ് നീക്കമെങ്കിൽ ഒന്നിച്ച് ചെറുക്കുമെന്ന് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. എന്നാല്‍ നിലവില്‍ കേരളത്തില്‍ നടക്കുന്ന പ്രതിഷേധ സമരങ്ങളില്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് ഒരു സമരത്തിനും കോണ്‍ഗ്രസ് തയ്യാറല്ലെന്ന് എംപി പാലക്കാട് മാധ്യമങ്ങളോട് പ്രതികരിച്ചു.
രാജ്യത്ത് നിലവിൽ രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ അന്തരീക്ഷമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ സർക്കാരുമായി ചേർന്നുള്ള സമരത്തിന് കോണ്‍ഗ്രസ് തയ്യാറാല്ല. ദേശീയ തലത്തിൽ ഇടതു പക്ഷത്തോട് ചേർന്ന് സമരം തുടരുമെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി. യുഎപിഎ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാർ നിലപാടിൽ വ്യക്തതയില്ലെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam