കോൺഗ്രസ് ഭാരവാഹി യോഗം മറ്റന്നാൾ,സംഘടനാ വിഷയങ്ങളും ഭാരത് ജോഡോ യാത്രയും ചർച്ചയാകും

Published : Jul 12, 2022, 09:58 AM IST
കോൺഗ്രസ് ഭാരവാഹി യോഗം മറ്റന്നാൾ,സംഘടനാ വിഷയങ്ങളും ഭാരത് ജോഡോ യാത്രയും ചർച്ചയാകും

Synopsis

ജനറൽ സെക്രട്ടറിമാരും സംസ്ഥാന കോൺഗ്രസ് അധ്യക്ഷന്മാരും യോഗത്തിൽ പങ്കെടുക്കും, പോഷക സംഘടനാ ഭാരവാഹികളും യോഗത്തിനെത്തും

ദില്ലി : കോൺഗ്രസ്  ഭാരവാഹി യോഗം മറ്റന്നാൾ ദില്ലിയിൽ ചേരും, ജനറൽ സെക്രട്ടറിമാരും സംസ്ഥാന കോൺഗ്രസ് അധ്യക്ഷന്മാരും യോഗത്തിൽ പങ്കെടുക്കും, പോഷക സംഘടനാ ഭാരവാഹികളും യോഗത്തിനെത്തും.ഭാരത് ജോഡോ യാത്രയും മറ്റ് സംഘടന വിഷയങ്ങളും ചർച്ചയാകും.

ഇതിനിടെ കെപിസിസി അംഗങ്ങളുടെ പുനഃസംഘടന പട്ടികയിൽ 28 പുതുമുഖങ്ങളെ ഉൾപെടുത്താൻ കേരളത്തിൽ ധാരണയായി. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ യോഗം ചേർന്നാണ് പട്ടിക സംബന്ധിച്ച് ധാരണയിലെത്തിയത്. പുതുക്കിയ പട്ടിക ഇന്ന് ഹൈക്കമാൻഡിന് സമർപ്പിക്കും.

280 അംഗപട്ടികയിൽ 46 പേരെ മാറ്റിക്കൊണ്ടുള്ള പട്ടിക നേരത്തെ സമർപ്പിച്ചെങ്കിലും യുവ, വനിത പ്രാതിനിധ്യം കൂട്ടാൻ ആവശ്യപ്പെട്ട് പട്ടിക  തിരിച്ചയച്ചിരുന്നു. ഇതേത്തുടർന്നാണ് മാറ്റം വരുത്തിയത്. ഏകദേശം 25 ശതമാനം പുതിയ ആളുകളെ ഉൾപ്പെടുത്തിയുള്ള പട്ടികയാണ് തയ്യാറാകുന്നത്. സംഘടനാ തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിൽ പുനഃസംഘടന പൂർത്തിയാക്കാൻ നേതൃത്വവും ഗ്രൂപ്പുകളും നേരത്തെ ധാരണയിലെത്തിയിരുന്നു. അതേസമയം, ഈ മാസം 24, 25 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ചിന്തൻ ശിബിർ ഒരുക്കങ്ങൾ വിലയിരുത്താൻ കെപിസിസി ഭാരവാഹിയോഗം ഇന്ന് ചേരും.

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം