കോൺ​ഗ്രസ് നേതാവ് പി കെ അനിൽകുമാർ‌ എൽജെഡിയിലേക്ക്; കൽപറ്റയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകും?

Web Desk   | Asianet News
Published : Feb 27, 2021, 08:01 AM IST
കോൺ​ഗ്രസ് നേതാവ് പി കെ അനിൽകുമാർ‌ എൽജെഡിയിലേക്ക്; കൽപറ്റയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകും?

Synopsis

പ്രാദേശിക വികാരം കോൺഗ്രസ് സംസ്ഥാന നേതൃത്വം പരിഗണിക്കുന്നില്ല എന്നാണ് അനിൽകുമാർ പറയുന്നത്. അനിൽകുമാർ കൽപ്പറ്റയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

വയനാട്: ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയും വയനാട് ഡിസിസി സെക്രട്ടറിയുമായ പി കെ അനിൽകുമാർ കോൺ​ഗ്രസിൽ നിന്ന് രാജി വെച്ചു. എൽ ജെ ഡി യിൽ ചേരുന്നുവെന്ന് അനിൽകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  പ്രാദേശിക വികാരം കോൺഗ്രസ് സംസ്ഥാന നേതൃത്വം പരിഗണിക്കുന്നില്ല എന്നാണ് അനിൽകുമാർ പറയുന്നത്.

അനിൽകുമാർ കൽപ്പറ്റയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കോൺ​ഗ്രസ് സംസ്ഥാന നേതൃത്വം രണ്ടുവർഷമായി അവഗണിക്കുന്നുവെന്ന് അനിൽകുമാർ പറഞ്ഞു. പാർട്ടിയിൽ നിന്ന് രാജി വെക്കാൻ കാരണം കൽപ്പറ്റ സീറ്റ് അല്ല.  രണ്ടു വർഷമായുള്ള അവഗണന ഇനി സഹിക്കാനാവില്ലെന്നും അനിൽകുമാർ പറഞ്ഞു. മുൻ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാപഞ്ചായത്ത് അംഗവുമായിരുന്നു അനിൽകുമാർ. 

PREV
click me!

Recommended Stories

കൊച്ചിയിലെ അന്നത്തെ സന്ധ്യയിൽ മഞ്ജുവാര്യർ പറഞ്ഞ ആ വാക്കുകൾ, സംശയമുന ദിലീപിലേക്ക് നീണ്ടത് ഇവിടെ നിന്ന്
അതിജീവിതയ്ക്ക് നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്ന് എംവി ​ഗോവിന്ദൻ; 'ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാം'