വിലവര്‍ധനവിനെതിരെ സമരവുമായി കോണ്‍ഗ്രസ്; ഏപ്രില്‍ 7ന് രാജ്ഭവനിലേക്ക് സ്കൂട്ടര്‍ ഉരുട്ടി മാര്‍ച്ചും ധര്‍ണ്ണയും

Published : Apr 05, 2022, 07:07 PM ISTUpdated : Apr 05, 2022, 07:23 PM IST
വിലവര്‍ധനവിനെതിരെ സമരവുമായി കോണ്‍ഗ്രസ്; ഏപ്രില്‍ 7ന് രാജ്ഭവനിലേക്ക് സ്കൂട്ടര്‍ ഉരുട്ടി മാര്‍ച്ചും ധര്‍ണ്ണയും

Synopsis

ധര്‍ണ്ണയ്ക്ക് മുന്‍പായി രാവിലെ 10.30ന് മ്യൂസിയം ജംഗ്ഷനില്‍ നിന്നും രാജ്ഭവനിലേക്ക് സ്കൂട്ടര്‍ ഉരുട്ടിയും മുച്ചക്രവാഹനങ്ങള്‍ കെട്ടിവലിച്ചും കുതിരവണ്ടി , കാളവണ്ടി എന്നിവയില്‍ യാത്രനടത്തിയും പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിക്കും. 

തിരുവനന്തപുരം:  പാചകവാതക-ഇന്ധന വിലവര്‍ധനവിനെതിരെ (price hike) കോണ്‍ഗ്രസ്  രാജ്യവ്യാപകമായി നടത്തിവരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി കെപിസിസിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 7ന് രാജ്ഭവന്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.  ധര്‍ണ്ണയ്ക്ക് മുന്‍പായി രാവിലെ 10.30ന് മ്യൂസിയം ജംഗ്ഷനില്‍ നിന്നും രാജ്ഭവനിലേക്ക് സ്കൂട്ടര്‍ ഉരുട്ടിയും മുച്ചക്രവാഹനങ്ങള്‍ കെട്ടിവലിച്ചും കുതിരവണ്ടി , കാളവണ്ടി എന്നിവയില്‍ യാത്രനടത്തിയും പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിക്കും. 

കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവര്‍ രാജ്ഭവന്‍ മാര്‍ച്ചിന് നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന രാജ്ഭവന്‍ ധര്‍ണ്ണ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് ജനപ്രതിനിധികള്‍,കെപിസിസി ഭാരവാഹികള്‍,സമുന്നത കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിന്‍റെ  ഇന്ധന-പാചകവാതക വിലവര്‍ധനവിനെതിരെ എഐസിസിയുടെ രണ്ടാംഘട്ട സമരപരിപാടികളുടെ ഭാഗമായാണ് കേരളത്തില്‍  ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രതിഷേധപരിപാടികള്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. വിലക്കയറ്റ മുക്തഭാരതം എന്ന മുദ്രാവാക്യം ഉയര്‍ത്തി മൂന്ന് ഘട്ടമായിട്ടാണ് കോണ്‍ഗ്രസ് പ്രതിഷേധം.

മാര്‍ച്ച് 31വീടുകള്‍ക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും  ഗ്യാസ് സിലണ്ടര്‍, ഇരുചക്രവാഹനങ്ങള്‍, എന്നിവയില്‍ മാലചാര്‍ത്തി സംസ്ഥാനവ്യാപകമായും  ഏപ്രില്‍ 4ന് ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടര്‍ച്ചയായി ഇന്ധന-പാചകവാതക വിലവര്‍ധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്രസര്‍ക്കാരിന്‍റെ ജനവിരുദ്ധ നടപടിക്കെതിരെ കെപിസിസി സംഘടിപ്പിക്കുന്ന  പ്രതിഷേധപരിപാടി വിജയിപ്പിക്കാന്‍ എല്ലാ ജനാധിപത്യ മതേതരവിശ്വാസികളും മുന്നോട്ട് വരണമെന്നും ടി.യു.രാധാകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പൊന്നാട അണിയിച്ച് കാറിൽ കയറ്റി ഇതെല്ലാം പറയിക്കുന്നയാളെ ജനങ്ങൾക്കറിയാം'; സമുദായ ഐക്യം തകർത്തത് ലീഗെന്ന പരാമർശത്തിൽ വെള്ളാപ്പള്ളിക്ക് സലാമിൻ്റെ മറുപടി
ചെയ്ത തെറ്റ് സർക്കാർ തിരുത്തി, ബിജെപി ശബരിമലയ്ക്ക് വേണ്ടി എന്ത് ചെയ്തു? ചോദ്യങ്ങളുന്നയിച്ച് ജി സുകുമാരൻ നായർ