വിലക്കയറ്റമില്ലാത്ത ഇന്ത്യക്കായി കോൺഗ്രസിന്റെ രാജ് ഭവൻ മാർച്ച്, നേതാക്കളെത്തിയത് കാളവണ്ടിയിൽ 

Published : Apr 07, 2022, 02:18 PM ISTUpdated : Apr 07, 2022, 02:22 PM IST
വിലക്കയറ്റമില്ലാത്ത ഇന്ത്യക്കായി കോൺഗ്രസിന്റെ രാജ് ഭവൻ മാർച്ച്, നേതാക്കളെത്തിയത് കാളവണ്ടിയിൽ 

Synopsis

കെപിസിസി പ്രസിഡന്റ് കെ.സുധാകരനും  പ്രതിപക്ഷ നേതാവ് വി ഡി സതീശനും കേരളത്തിന്റെ ചുമതയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും കാളവണ്ടിയിലാണ് രാജ്ഭവനിലേക്ക് എത്തിയത്.

തിരുവനന്തപുരം: പാചകവാതക -ഇന്ധന വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് രാജ്ഭവൻ മാർച്ച് (Congress Raj bhavan march) നടത്തി. ''വിലക്കയറ്റം ഇല്ലാത്ത ഇന്ത്യ'' എന്ന മുദ്രവാക്യം ഉയർത്തി നടത്തിയ മാർച്ചിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും  പ്രതിപക്ഷ നേതാവ് വി ഡി സതീശനും കേരളത്തിന്റെ ചുമതയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും കാളവണ്ടിയിലാണ് രാജ്ഭവനിലേക്ക് എത്തിയത്.  

മ്യൂസിയം ജംഗ്ഷനില്‍ നിന്ന് തുടങ്ങിയ മാർച്ചിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം എം ഹസൻ തുടങ്ങിയ നേതാക്കളും പങ്കെടുത്തു. രാജ്യമൊട്ടാകെയും ഇന്ധന വില വർധനയ്ക്കെതിരെ വലിയ പ്രതിഷേധമാണ് കോൺ​ഗ്രസ് ഉയർത്തുന്നത്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്ത്  രാജ്ഭവൻ മാർച്ച് നടത്തിയത്. 

വിലക്കയറ്റം, ചർച്ച ചെയ്യാതെ പാർലമ്ൻ്റിന്റെ ഇരു സഭകളും പിരിഞ്ഞു 

ബജറ്റ് സമ്മേളനം അവസാനിക്കാന്‍ ഒരു ദിവസം ബാക്കിനില്‍ക്കേ ലോക്സഭയും രാജ്യസഭയും അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. വിലക്കയറ്റം, സര്‍ഫാസി അടക്കം ഒരു കൂട്ടം വിഷയം ചര്‍ച്ച ചെയ്യാനുണ്ടായിരുന്നെങ്കിലും അധ്യക്ഷന്‍ അനുമതി നിഷേധിച്ചത് രാജ്യസഭയില്‍ ബഹളത്തിനിടയാക്കി. ലോക്സഭയിലും ഇന്ന് ചര്‍ച്ചകള്‍ നടന്നില്ല. ക്രിമിനടപടി തിരിച്ചറിയല്‍ ബില്ലടക്കം 13 പുതിയ ബില്ലുകള്‍ ഇത്തവണ പാസായി. ഇന്ധന, പാചക വാതക വില വര്‍ധന, മരുന്ന് വര്‍ധനയടക്കം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചെങ്കിലും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായില്ല. എന്നാല്‍ യുക്രെയ്ന്‍ വിഷയത്തില്‍ പ്രതിപക്ഷം ചര്‍ച്ചയോട്  സഹകരിച്ചതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 

ഇന്ധന വില വർധനക്കെതിരെ എൻഡിഎയിൽ പ്രതിഷേധം, ജനവികാരം എതിരാകുമെന്ന് ജെഡിയു 

ദില്ലി: ജനങ്ങളുടെ നട്ടെല്ലൊടിച്ച് ദിവസേനെ കുതിച്ചുയരുന്ന ഇന്ധന വിലക്കെതിരെ (Fuel Price Hike) എൻഡിഎയിലും (NDA) പ്രതിഷേധം. വില വർധന പിൻവലിക്കാൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനതാദൾ യുണൈറ്റഡ് രംഗത്തെത്തി. ഇന്ധന വില ഇത്തരത്തിൽ ദിവസേനെയെന്നോണം കുതിച്ചുയർന്നാൽ ജനവികാരം എതിരാകുമെന്നും ഇനിയും തെരഞ്ഞെടുപ്പുകൾ മുന്നിലുണ്ടെന്നോർക്കണമെന്നും ജെഡിയു ജനറൽ സെക്രട്ടറി കെ സി ത്യാഗി പ്രതികരിച്ചു.

എൻഡിഎ സർക്കാർ നിരവധി ജനക്ഷേമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഇന്ധനവില വർധന ജനങ്ങളുടെ നടുവൊടിക്കുന്നതാണ്. അവശ്യസാധനങ്ങളുടെയടക്കം വിലക്കയറ്റത്തിനത്  കാരണമാകുന്നു. ഇനിയും ഇത്തരത്തിൽ മുന്നോട്ട് പോയാൽ വലിയ പ്രതിഷേധത്തിനത് കാരണമായേക്കും. എൻഡിഎ സർക്കാർ ഇന്ധനവില വർധനയെ വളരെ ഗൌരവത്തിൽ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

PREV
Read more Articles on
click me!

Recommended Stories

വോട്ട് രേഖപ്പെടുത്തി രാഷ്ട്രീയ നേതാക്കളും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും, പോളിങ് അവസാന മണിക്കൂറിലേക്ക്; 70 ശതമാനം രേഖപ്പെടുത്തി
കിഴക്കമ്പലത്ത് സംഘർഷം: മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം, അതിക്രമം നടത്തിയത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ