
തൃശ്ശൂർ : നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുപിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് തയ്യാറാണ്. എംപിമാർ മത്സരിക്കണേയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. ഒരാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റല്ല. പക്ഷേ പാർട്ടിയാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടത്. മത്സരിക്കുമെന്ന് ആരും പ്രഖ്യാപിച്ചിട്ടില്ല. കെ സുധാകരൻ ദില്ലിയിൽ വരും. മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെന്നും വിജയസാധ്യതകളെ ബാധിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്നിൽ കണ്ട് ഇടത് മന്ത്രിസഭ അനവധി തീരുമാനങ്ങൾ എടുക്കുകയാണ്. പത്തുവർഷം ചെയ്യാത്ത കാര്യങ്ങളാണ് ഇപ്പോൾ പ്രഖ്യാപിക്കുന്നത്. ഇത് ജനങ്ങളെ കബളിപ്പിക്കുകയാണ്. ജനങ്ങൾക്ക് എല്ലാം മനസ്സിലാകും. ഒന്നും നടപ്പിലാക്കേണ്ടി വരില്ലെന്ന് അവർക്ക് തന്നെ അറിയാം. ഗുണ്ടകൾ നാട് മുഴുവൻ വിലസുകയാണ്. പൊലീസിന്റെ നിർവീര്യതയാണ് ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam