തൃശൂരിൽ കോൺഗ്രസ് വിമതൻ പത്രിക നൽകി; രാജൻ പല്ലനെതിരെ മത്സരിക്കാൻ മുൻ കൗൺസിലർ, സ്ഥാനമാനങ്ങൾ ഒരു വിഭാഗത്തിനു മാത്രമെന്ന് പരാതി

Published : Mar 22, 2026, 10:16 AM IST
congress rebel

Synopsis

തൃശൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാജൻ പല്ലനെതിരെ മുൻ കൗൺസിലർ ജയപ്രകാശ് പൂവത്തിങ്കൽ വിമതനായി നാമനിർദേശ പത്രിക നൽകി. പാർട്ടിയിലെ ഒരു വിഭാഗം സ്ഥാനമാനങ്ങൾ കയ്യടക്കുന്നുവെന്ന് ആരോപിക്കുന്ന ജയപ്രകാശ്, കെ സുധാകരൻ്റെ അടക്കം പിന്തുണ തനിക്കുണ്ടെന്നും അവകാശപ്പെടുന്നു. 

തൃശൂർ: തൃശൂരിൽ കോൺഗ്രസിന് വിമത ഭീഷണിയുമായി മുൻ കൗൺസിലർ നാമനിർദേശ പത്രിക നൽകി. മൂന്നു തവണ കോർപ്പറേഷൻ കൗൺസിലർ ആയിരുന്ന ജയപ്രകാശ് പൂവത്തിങ്കൽ ആണ് രാജൻ പല്ലനെതിരെ മത്സരിക്കാൻ നോമിനേഷൻ നൽകിയത്. സ്ഥാനമാനങ്ങൾ ഒരു വിഭാഗത്തിനു മാത്രം നൽകുന്നതിൽ പ്രതിഷേധിച്ച് ആണ് മത്സരിക്കുന്നതെന്ന് ജയപ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മേയറും ഡിസിസി അധ്യക്ഷനും കെപിസി ഭാരവാഹികളും തൃശൂരിലെ സ്ഥാനാർത്ഥിയും ഒരു വിഭാഗത്തിൽ നിന്നു മാത്രമാണെന്നും മറ്റുള്ളവരെ അവഗണിക്കുന്നു എന്നമാണ് പരാതി. ഇക്കാര്യത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡിസിസി അധ്യക്ഷനെ കാണാൻ ചെന്നു. രണ്ടര മണിക്കൂർ കാത്തിരുത്തിയതല്ലാതെ ചർച്ച ചെയ്യാൻ പോലും തയ്യാറായില്ലെന്നും ജയപ്രകാശ് പറഞ്ഞു. 

മത്സരിക്കുന്ന കാര്യം കെ സുധാകരനും അടൂർ പ്രകാശിനും അറിയാമെന്നും നോമിനേഷൻ കൊടുക്കൂ എന്ന് അവർ പറഞ്ഞെന്നും ജയപ്രകാശ് അവകാശപ്പെട്ടു. അവരുടെ പിന്തുണ തനിക്കുണ്ടെന്നും ജയപ്രകാശ് പറഞ്ഞു. മറ്റു വിഭാഗങ്ങൾക്ക് അർഹമായ പരിഗണന നൽകിയില്ലെങ്കിൽ മത്സര രംഗത്ത് തുടരുമെന്നും ജയപ്രകാശ് വ്യക്തമാക്കി. മത്സരിക്കുന്ന കാര്യം കെ സുധാകരനും അടൂർ പ്രകാശിനും അറിയാമെന്നും നോമിനേഷൻ കൊടുക്കൂ എന്ന് അവർ പറഞ്ഞെന്നും ജയപ്രകാശ് അവകാശപ്പെട്ടു. അവരുടെ പിന്തുണ തനിക്കുണ്ടെന്നും ജയപ്രകാശ് പറഞ്ഞു. മറ്റു വിഭാഗങ്ങൾക്ക് അർഹമായ പരിഗണന നൽകിയില്ലെങ്കിൽ മത്സര രംഗത്ത് തുടരുമെന്നും ജയപ്രകാശ് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'തെരഞ്ഞെടുപ്പ് ഓഫീസ് പൊളിച്ചു മാറ്റിയത് വ്യാജ ആരോപണം'; വി കുഞ്ഞികൃഷ്ണനെതിരെ പരാതിയുമായി സിപിഎം
എൽഡിഎഫ് കോട്ട പിടിക്കാൻ മത്സരിക്കാം എന്ന് പറഞ്ഞിരുന്നു, സീറ്റിനായി നിർബന്ധം പിടിച്ചിട്ടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി