എൽഡിഎഫ് കോട്ട പിടിക്കാൻ മത്സരിക്കാം എന്ന് പറഞ്ഞിരുന്നു, സീറ്റിനായി നിർബന്ധം പിടിച്ചിട്ടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി

Published : Mar 22, 2026, 08:26 AM IST
Kodikunnil Suresh

Synopsis

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർബന്ധം പിടിച്ചിട്ടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കമുണ്ടാകില്ലെന്നും ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്നും രമേശ് ചെന്നിത്തലയും പറഞ്ഞു. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് നിർദ്ദേശമാണ് നിലവിലെ പ്രധാന ചർച്ചാവിഷയം.

മാവേലിക്കര: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് താൻ നിർബന്ധം പിടിച്ചിട്ടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. എൽഡിഎഫ് സ്ഥിരമായി ജയിക്കുന്ന മണ്ഡലം പിടിച്ചെടുക്കാനായി മത്സരിക്കാം എന്ന് പറഞ്ഞിരുന്നു. കെപിസിസി പ്രസിഡന്‍റിന്‍റെ ചുമതല ആർക്ക് എന്നതിൽ ഹൈക്കമാൻഡ് തീരുമാനം പ്രവർത്തകരും നേതാക്കളും കാക്കുകയാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കെ സുധാകരൻ നിർബന്ധം പിടിച്ചുവെന്ന് അഭിപ്രായമില്ല. എംപിമാർ മത്സരിക്കണമെന്ന അധ്യായം അടച്ചു. തെരഞ്ഞെടുപ്പിന് ശേഷം ഇതിൽ മാറ്റമുണ്ടോകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ല. കെപിസിസി പ്രസിഡന്‍റ് ചുമതല കൈമാറ്റ തീരുമാനം കേരളത്തിലെ പ്രവർത്തകരും നേതാക്കളും പ്രതീക്ഷിച്ചിരിക്കുന്നു. തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും കൊടിക്കുന്നിൽ കൂട്ടിച്ചേർത്തു.

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം ഉണ്ടാക്കില്ലെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. ഹൈക്കമാൻഡ് പറയുന്നത് അനുസരിക്കും. യുഡിഎഫ് ജയിച്ച ശേഷം മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും. 2021ൽ തന്നെ മുഖ്യമന്ത്രി സ്ഥാനാർഥി ആയി ഉയർത്തി കാട്ടിയിരുന്നില്ല. അതിൽ വിഷമം ഇല്ല. കുട്ടികളുടെ പരിപാടിയിൽ മുഖ്യമന്ത്രി ആകാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞത് അവരെ മോട്ടിവേറ്റ് ചെയ്യാനാണ്. കേരളത്തിലെ ജനങ്ങൾക്ക് തന്നെ വലിയ ഇഷ്ടം ആണെന്നും രമേശ് ചെന്നിത്തല ഹലോ വോട്ടറിനോട് പറഞ്ഞു.

ഹൈക്കമാൻഡ് നിർദ്ദേശം

കേരളത്തിൽ കൂട്ടായ പ്രവർത്തനം ഉറപ്പാക്കണം എന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിട്ടുള്ളത്. സീറ്റു തർക്കമുണ്ടാക്കിയ അനൈക്യത്തിൽ നേതൃത്വത്തിന് ആശങ്കയുണ്ട്. എംപിമാർ മത്സരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചത് ഹൈക്കമാൻഡാണ്. പല എംപിമാർക്കും വിജയസാധ്യതയെന്ന റിപ്പോർട്ടുണ്ടായിരുന്നു. സംസ്ഥാന നേതൃത്വവും എംപിമാർ മത്സരിക്കേണ്ട എന്ന റിപ്പോർട്ട് നൽകി. അത് മാറ്റാൻ സംസ്ഥാന നേതാക്കളും ശുപാർശ ചെയ്തില്ല. മത്സരിക്കണമെന്ന ആഗ്രഹം പല വട്ടം കെ സുധാകരൻ എഐസിസിയെ അറിയിച്ചു. ഒരാൾക്ക് മാത്രമായി ഇളവ് നൽകാൻ കഴിയില്ലെന്ന് നേതാക്കൾ അറിയിച്ചു. രാഹുൽ ഗാന്ധിയോടൊപ്പം കാണാമെന്ന് സുധാകരനെ ഖർഗെ അറിയിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സിപിഎം മടുത്തു, കാരാട്ട് റസാഖ് മുസ്ലിം ലീ​ഗിലേക്ക് തിരിച്ചുപോകുന്നു, പാണക്കാടെത്തി മെമ്പർഷിപ്പ് സ്വീകരിച്ചു
'സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ പങ്കുവച്ചതിന് പോലും അധിക്ഷേപിച്ചു'; പാലക്കാട്ടെ മഹിളാ കോൺഗ്രസ് നേതാവ് ബിജെപിയിൽ