'കേരളത്തിലെ 20 സീറ്റും കിട്ടും, കോൺഗ്രസിന് വൻ വിജയം നേടാനുളള സാഹചര്യം': കെ സി വേണുഗോപാൽ

Published : Aug 03, 2023, 06:59 PM ISTUpdated : Aug 03, 2023, 07:03 PM IST
'കേരളത്തിലെ 20 സീറ്റും കിട്ടും, കോൺഗ്രസിന് വൻ വിജയം നേടാനുളള സാഹചര്യം': കെ സി വേണുഗോപാൽ

Synopsis

'തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമിതികൾ ഉടൻ സംഘടിപ്പിക്കും. കേരളത്തിലെ ജനങ്ങൾ ഇന്ത്യയുടെ നിലവിലെ സാഹചര്യത്തിൽ അസ്വസ്ഥരാണ്. മണിപ്പൂർ കത്തുകയാണ്. പ്രധാനമന്ത്രി പാർലമെൻറിൽ വരുന്നില്ല. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല'

ദില്ലി : കേരളത്തിൽ കോൺഗ്രസിന് വൻ വിജയം നേടാനുളള സാഹചര്യമാണുളളതെന്ന് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റുകളിലും  ജയിക്കുമെന്ന് കേരളാ നേതൃത്വത്തിന്റെ ഉറപ്പ് ലഭിച്ചതായി കോൺഗ്രസ് യോഗത്തിന് ശേഷം കെ സി വേണുഗോപാൽ പ്രതികരിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമിതികൾ ഉടൻ സംഘടിപ്പിക്കും. കേരളത്തിലെ ജനങ്ങൾ ഇന്ത്യയുടെ നിലവിലെ സാഹചര്യത്തിൽ അസ്വസ്ഥരാണ്. മണിപ്പൂർ കത്തുകയാണ്. പ്രധാനമന്ത്രി പാർലമെൻറിൽ വരുന്നില്ല. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല.

രണ്ട് സർക്കാരുകൾക്കുമെതിരെ ജനവികാരം ഉയരുകയാണ്. കോളത്തിൽ കോൺഗ്രസിന് വൻ വിജയം നേടാനുള്ള സാഹചര്യമുണ്ട്. കോൺഗ്രസ് അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം മറന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾക്കെതിരെ കർശന നിർദ്ദേശം ദേശീയ നേതൃത്വം നൽകിയിട്ടുണ്ടെന്നും പാർട്ടിക്കകത്ത് പറയേണ്ടത് അകത്ത് മാത്രം പറഞ്ഞാൽ മതിയെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. 

രാഹുലിന്‍റെ നിർണായക നീക്കം, പരാതിക്കാരനും കീഴ്കോടതി വിധികൾക്കുമെതിരെ സുപ്രീംകോടതിയിൽ എതിർ സത്യവാങ്മൂലം നൽകി

asianet news
 

PREV
Read more Articles on
click me!

Recommended Stories

താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ; 'അറിയാവുന്ന പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയും'
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി മുകേഷ് എംഎൽഎ; 'ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല'