'കോൺഗ്രസ് നിങ്ങളെ വഞ്ചിക്കും, തെലങ്കാനയിലെ ഗ്യാരന്‍റികൾ നടപ്പാക്കിയില്ല'; വീഡിയോയുമായി കെ കവിത, പിണറായി വിജയന് പിന്തുണ

Published : Apr 07, 2026, 05:37 PM IST
k kavitha revanth reddy

Synopsis

തെലങ്കാനയിലെ ജനങ്ങളെ കോൺഗ്രസ് വഞ്ചിച്ചുവെന്നും അതിനാൽ കേരളത്തിലെ ജനങ്ങൾ രേവന്ത് റെഡ്ഡിയെയും കോൺഗ്രസിനെയും വിശ്വസിക്കരുതെന്നും കെ ചന്ദ്രശേഖർ റാവുവിന്‍റെ മകൾ കെ കവിത. തെലങ്കാനയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത കോൺഗ്രസ്, അഴിമതിപ്പണം ഉപയോഗിച്ചാണ് കേരളത്തിൽ പ്രചാരണം നടത്തുന്നതെന്നും അവർ ആരോപിച്ചു. 

അമരാവതി: കേരളത്തിലെ ജനങ്ങൾ രേവന്ത് റെഡ്ഡിയെയും കോണ്‍ഗ്രസിനെയും വിശ്വസിക്കരുതെന്ന് തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ മകൾ കെ കവിത. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഇപ്പോൾ കേരളത്തിൽ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുകയാണ്. എന്നാൽ കോൺഗ്രസ് പാർട്ടി തെലങ്കാനയിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് നിങ്ങളെ ഓർമ്മിപ്പിക്കുന്നു. തെലങ്കാനയിൽ അവർ ആറ് വാഗ്ദാനങ്ങൾ നൽകിയിരുന്നു. എന്നാൽ അതിൽ പകുതി വാഗ്ദാനം പോലും അവർ ശരിയായി നടപ്പിലാക്കിയിട്ടില്ലെന്ന് കെ കവിത ചൂണ്ടിക്കാട്ടി.

തെലങ്കാനയിൽ ജീവിക്കുന്ന ഒരാളെന്ന നിലയിൽ തനനിക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും, കോൺഗ്രസ് നിങ്ങളെ വഞ്ചിക്കും. തെലങ്കാനയിലെ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകുമെന്ന് അവർ വാഗ്ദാനം ചെയ്തിരുന്നു, പക്ഷേ നൽകിയില്ല. യുവാക്കൾക്ക് ജോലി നൽകുമെന്ന് പറഞ്ഞ് അവരെയും കർഷകർക്ക് ബോണസ് നൽകാമെന്ന് പറഞ്ഞ് അവരെയും കോൺഗ്രസ് വഞ്ചിച്ചു. പെൻഷൻ വർദ്ധിപ്പിക്കുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല.

അഴിമതിയും വഞ്ചനയുമാണ് തെലങ്കാനയിലെ കോൺഗ്രസിന്‍റെ ചരിത്രം. അവർ തെലങ്കാനയെ കോൺഗ്രസ് പാർട്ടിയുടെ ഒരു എടിഎം ആയിട്ടാണ് ഉപയോഗിക്കുന്നത്. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന പണം തെലങ്കാനയിൽ നിന്നുള്ള അഴിമതി പണമാണ്. കേരളത്തിൽ വിജയൻ ജി (പിണറായി വിജയൻ) വളരെ മികച്ച രീതിയിലാണ് ഭരണം നടത്തുന്നത്. തെലങ്കാന മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങൾ വിശ്വസിക്കരുത്, അവയെല്ലാം വ്യാജമാണ്. ഇടതുപക്ഷത്തിന് വോട്ട് ചെയ്യുക, വിജയൻ ജിക്ക് വോട്ട് ചെയ്യുക. തെലങ്കാനയുടെ മകളുടെ വിനീതമായ അഭ്യർത്ഥനയാണിതെന്നും കെ കവിത വീഡിയോയിൽ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അതിജീവതയുടെ പേര് വിവരങ്ങൾ സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തി; യുവാവിനെ അറസ്റ്റ് ചെയ്തു
മഴക്കാല മുന്നൊരുക്കങ്ങള്‍; സര്‍ക്കാര്‍ പരാജയമെന്ന് യുഡിഎഫ്