ചാത്തന്നൂരിൽ ഫോർവേർഡ് ബ്ലോക്കിനെ വെട്ടി, കോൺഗ്രസ് തന്നെ മത്സരിക്കാൻ തീരുമാനം; സൂരജ് രവി സ്ഥാനാർത്ഥിയാകും

Published : Mar 17, 2026, 08:37 AM IST
congress flag

Synopsis

ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിൽ കോൺ​ഗ്രസ് തന്നെ മത്സരിക്കും. ഫോർവേർഡ് ബ്ലോക്കിനെ വെട്ടി. കെ പി സി സി ജനറൽ സെക്രട്ടറി സൂരജ് രവി സ്ഥാനാർത്ഥിയാകും.

കൊല്ലം: കൊല്ലം ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിൽ കോൺ​ഗ്രസ് തന്നെ മത്സരിക്കും. ഫോർവേർഡ് ബ്ലോക്കിനെ വെട്ടിക്കൊണ്ടാണ് കോൺ​ഗ്രസ് മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായത്. കെ പി സി സി ജനറൽ സെക്രട്ടറി സൂരജ് രവി ചാത്തന്നൂരിൽ സ്ഥാനാർത്ഥിയാകും. ഈഴവ വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകിയില്ലെന്ന പരാതിയ്ക്ക് പിന്നാലെയാണ് തീരുമാനം. ഫോർവേർഡ് ബ്ലോക്കിന് സീറ്റ് നൽകിയതിന് എതിരെ ചാത്തന്നൂരിലെ കോൺഗ്രസ് ഹൈക്കമാൻ്റിന് അടക്കം പരാതി നൽകിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മൊത്തം സ്ത്രീ വിരുദ്ധതയുടെ രൂക്ഷ ഗന്ധം! പി കെ ശ്യാമള എന്ന വനിതാ സഖാവിനെ ഒറ്റുകൊടുക്കുകയാണ്'; ടികെ ഗോവിന്ദനെതിരെ നികേഷ് കുമാർ
'അങ്ങനെ സംഭവിച്ചാല്‍ എന്നെ പിടിച്ചു നിര്‍ത്തി അടിച്ചോളു', തൃക്കാക്കരയിലെ വോട്ടര്‍മാരോട് ട്വന്‍റി 20 സ്ഥാനാർത്ഥി അഖില്‍ മാരാര്‍