
തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന പ്രഖ്യാപനവുമായി കോൺഗ്രസ്. തെരഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്കരിക്കുമെന്ന് തൃശ്ശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് അറിയിച്ചു. ഭൂരിഭാഗം അംഗങ്ങളും സിപിഎം അനുഭാവികളായതിനാൽ വീണ്ടും ഒരു സിപിഎം ഭരണസമിതിയെ അധികാരത്തിലെത്തിച്ച് പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു എന്നു വരുത്തിതീർക്കാൻ ഉള്ള ശ്രമമാണ് നടക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.
കരുവന്നൂര്‍ തട്ടിപ്പ് കണ്ടെത്തിയ 2021 മുതല്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലാണ് ബാങ്ക് ഉള്ളത്. ഫെബ്രുവരി 22 ന് മാടായിക്കോണം ചാത്തന്‍ മാസ്റ്റര്‍ എയുപി സ്കൂളിലാണ് തെരഞ്ഞെടുപ്പ്. പതിമൂന്ന് അംഗ ഭരണ സമിതിയെ ആണ് തെരഞ്ഞെടുക്കുന്നത്. വോട്ടര്‍ പട്ടിക പ്രകാരം പതിമൂവായിരം വോട്ടര്‍മാരാണ് കരുവന്നൂരുള്ളത്. എക്ലാസ് മെമ്പര്‍ഷിപ്പുള്ളവര്‍ക്കാണ് വോട്ടവകാശം.
സംസ്ഥാനം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണ് കരുവന്നൂർ സഹകരണ ബാങ്കില്‍ നടന്നത്. പരാതിയെത്തുടർന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. 2021 ജൂലൈ 21ന് ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. പതിറ്റാണ്ടുകളായി സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതിയെ പരാതിക്ക് പിന്നാലെ പിരിച്ചുവിട്ടു. സിപിഎം നേതാക്കളായ ബാങ്ക് സെക്രട്ടറിയടക്കം ആറുപേരെ പ്രതിയാക്കിയാണ് ആദ്യം പൊലീസ് കേസെടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam